Wednesday, 14 September 2016

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികചൂഷണം; ജെഎന്‍യു വിദ്യാര്‍ഥിക്കെതിരെ കേസ്



ദില്ലി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. 26കാരിയായ യുവതി ചൊവ്വാഴ്ച വൈകിട്ട് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അജയ് സിങ് എന്ന വിദ്യാര്‍ഥിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

യുവതിയും വിദ്യാര്‍ഥിയും തമ്മില്‍ ഏറെക്കാലമായി അടുപ്പമായിരുന്നെന്ന് പോലീസ് പറഞ്ഞു. 2008 മുതല്‍ ഇരുവരും തമ്മില്‍ പരിചയമുണ്ടെന്ന് പോലീസ് പറയുന്നു. 2010ലാണ് യുവതി ദില്ലിയിലെത്തുന്നത്.
നീണ്ട നാളത്തെ ബന്ധത്തിനിടെ അടുത്തിടെ യുവതിയുടെ വിവാഹ ആവശ്യം വിദ്യാര്‍ഥി തള്ളിയതോടെ പോലീസില്‍ പരാതിയുമായി സമീപിക്കുകയായിരുന്നു.

ഐപിസി 376 പ്രകാരം ബലാത്സംഗത്തിനാണ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സൗത്ത് ദില്ലിയിലെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതിക്ക് പിന്നാലെ വിദ്യാര്‍ഥിയെ പോലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥിയെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നും പോലീസ് സൂചിപ്പിച്ചു.

കഴിഞ്ഞമാസം സമാനമായ മറ്റൊരു സംഭവവും ജെഎന്‍യു കാമ്ബസില്‍ നടന്നിരുന്നു. പിഎച്ച്‌ഡി ഗവേഷക വിദ്യാര്‍ഥി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. സിനിമയുടെ ഡിവിഡി തരാമെന്ന് പ്രലോഭിച്ചശേഷം പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ എത്തിച്ച്‌ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

No comments:

Post a Comment