സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വരാന്‍ പോപ്പ് സ്റ്റാറിനെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കി; വോട്ട് ചെയ്യരുതെന്ന് പറഞ്ഞ് പോസ്റ്റര്‍ അടിച്ചിട്ടും നാട്ടുകാര്‍ ജയിപ്പിച്ചു; നിവര്‍ത്തിയില്ലാതെ ജനപ്രതിനിധിയായ കഥ
പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് ജനശ്രദ്ധ കിട്ടുന്നതിനുവേണ്ടിയാണ് ഗൈല്‍വ് നാഗെല്‍ എന്ന റോക്ക് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഫെന്റിസ് എന്ന പേരില്‍ നോര്‍വെയിലുടനീളം സുപരിചിതനായ നാഗല്‍ ആ പത്രിക കുരിശാകുമെന്ന് കരുതിയില്ല. തനിക്ക് വോട്ടുചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് പോസ്റ്റര്‍ ഇറക്കിയെങ്കിലും നാട്ടുകാര്‍ അത് കാര്യമാക്കിയില്ല. ഫലമോ, വന്‍ഭൂരിപക്ഷത്തില്‍ നാഗെല്‍ കൗണ്‍സിലറായി.
കോള്‍ബോട്ടണ്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് നാഗെല്‍ സ്ഥാനാര്‍ത്ഥിയായത്.
ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത് മറ്റുള്ളവരില്‍ ആവേശം ജനിപ്പിക്കുന്നതിന് മാത്രം. തിരഞ്ഞെടുപ്പ് അടുത്തതോടെ കളി മാറുകയാണെന്ന് നാഗെലിന് മനസ്സിലായി. അതോടെ, വളര്‍ത്തുപൂച്ചയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രവുമായി നാഗെല്‍ പോസ്റ്റര്‍ ഇറക്കി.
എനിക്ക് വോട്ടു ചെയ്യരുത് എന്നായിരുന്നു പോ്സ്റ്ററിലൂടെയുള്ള അഭ്യര്‍ത്ഥന. നാട്ടുകാര്‍ ഇത് ചെവിക്കൊണ്ടില്ല. അവര്‍ കൂട്ടത്തോടെ നാഗെലിന് വോട്ടുചെയ്തു. ഇനിയിപ്പോള്‍ 'ഡാര്‍ക്ക്ത്രോണ്‍' എന്ന റോക്ക് ബാന്‍ഡില്‍നിന്ന് അവധിയെടുക്കേണ്ട അവസ്ഥയിലാണ് നാഗെല്‍. കാരണം, രണ്ടുവര്‍ഷം കൗണ്‍സിലറായി പ്രവര്‍ത്തിച്ചേ തീരൂ.
കോള്‍ട്ട്ബോണിലെ അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നാഗെല്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത്. തനിക്ക് വോട്ട് ലഭിക്കില്ലെന്നും അദ്ദേഹം കരുതി. പീനട്ട് ബട്ടര്‍ എന്ന വളര്‍ത്തുപൂച്ചയ്ക്കൊപ്പം നില്‍കുന്ന പോസ്റ്റര്‍ ഇറക്കിയതും അക്കാര്യം നാട്ടുകാരെ ഓര്‍മ്മപ്പെടുത്തുന്നതിനാണ്.
എന്നാല്‍, ഇതെല്ലാം നാഗെലിന്റെ പ്രചാരണ തന്ത്രമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. 18-ാമത്തെ സ്ഥാനാര്‍ത്ഥിയായി പട്ടികയിലുണ്ടാവും എന്നല്ലാതെ, ആരെങ്കിലും വോട്ടുചെയ്ത് തന്നെ വിജയിപ്പിക്കും എന്ന് നാഗെല്‍ കരുതിയിരുന്നില്ല. എന്നാല്‍, ഫലം വന്നതോടെ നാഗെല്‍ കൗണ്‍സിലറായി. ഒരു പണവും കിട്ടാത്ത ആ പണിക്ക് തനിക്കുവയ്യ എന്നാണ് നാഗെലിന്റെ ഇപ്പോഴത്തെ നിലപാട്. ഏതായാലും ജയിച്ച സ്ഥിതിക്ക് രണ്ടുവര്‍ഷം ഭരിച്ചേ തീരൂ.
No comments:
Post a Comment