900 ത്തോളം ഐഫോണുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍
2.25 കോടിരൂപ വിലവരുന്ന ഐ ഫോണ്‍ എസ് മോഡലുകളുമായാണ് ഇവര്‍ അറസ്റ്റിലായത്.
ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവറെ ബന്ദിയാക്കി കവര്‍ന്ന 900 ത്തോളം ഐഫോണുകളുമായി സൗത്ത് ഡല്‍ഹിയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മെഹ്താബ് ആലം (24), അര്‍മാന്‍ (22) എന്നിവരെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. 2.25 കോടിരൂപ വിലവരുന്ന ഐ ഫോണ്‍ എസ് മോഡലുകളുമായാണ് ഇവര്‍ അറസ്റ്റിലായത്.
മോഷ്ടിച്ച ഐ ഫോണുകള്‍ കാറില്‍ കടത്തുന്നതിനിടെ മെഹ്താബ് ആലമിനെ മഹിപല്‍പൂരില്‍ വെച്ചും അര്‍മാനെ രംഗ്പുരിയില്‍ വെച്ചുമാണ് പിടികൂടിയത്. ഈ മാസം 13 നാണ് ഇവര്‍ ഡല്‍ഹിയിലെ ഒഖ്ലയില്‍ നിന്ന് ദ്വാരകയിലേക്ക് ഐ ഫോണുമായി പോയ ട്രക്ക് കൊള്ളയടിച്ചത്.
ട്രക്ക് ഡ്രൈവറെ ബന്ദിയാക്കിയായിരുന്ന കവര്‍ച്ചയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഈശ്വര്‍ സിങ് പറഞ്ഞു.
ട്രക്കിന്റെ മുന്‍കാല ഡ്രൈവര്‍മാരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. ഭോലാ, പ്രദീപ് എന്നീ ഡ്രൈവര്‍മാര്‍ രണ്ടാഴ്ച മുമ്ബ് ജോലി ഉപേക്ഷിച്ച് പോയിരുന്നു. ട്രക്ക് സ്ഥിരമായി കടന്നുപോകാറുള്ള വഴികളും മറ്റും കൃത്യമായി അറിയുന്ന ഇവരാണ് കവര്‍ച്ചയുടെ ആസൂത്രകരെന്നാണ് പോലീസ് കരുതുന്നത്.
No comments:
Post a Comment