Friday, 16 September 2016

ഗുജറാത്തില്‍ ഗോരക്ഷകര്‍ മര്‍ദിച്ചയാള്‍ മരണപ്പെട്ടു



ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഗോരക്ഷകര്‍ മര്‍ദിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മുഹമ്മദ് അയ്യൂബ് മരിച്ചു. രണ്ട് പശുക്കിടാങ്ങളുമായി ഇന്നോവയില്‍ പോകവേ സെപ്തംബര്‍ 13നാണ് മുഹമ്മദ് അയൂബിനു നേരെ ആക്രമണം നടന്നത്.

അയൂബിനോടൊപ്പം ഉണ്ടായിരുന്ന സമീര്‍ ഷെയ്ഖ് ചികിത്സയിലാണ്. ആക്രമികള്‍ക്കെതിരെ കൊലക്കുറ്റം ചാര്‍ത്താതെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടു കൊടുക്കില്ല എന്ന നിലപാടിലാണ് മാതാപിതാക്കള്‍. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കൊലക്കുറ്റം ചേര്‍ത്തിരുന്നില്ല. ഗോരക്ഷ സമിതിക്കാര്‍ നടത്തിവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.

No comments:

Post a Comment