Thursday, 15 September 2016

തീവണ്ടികളില്‍ ബോംബ് ഭീഷണി



ഷൊര്‍ണ്ണൂര്‍: തിരുവനന്തപുരം - നിലമ്ബൂര്‍ രാജ്യറാണി, തിരുവനന്തപുരം - പാലക്കാട് അമൃത എക്സ്പ്രസ് എന്നീ തീവണ്ടികള്‍ക്ക് ബോംബ് ഭീഷണി. ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടികളില്‍ ബോംബ് സ്ക്വാഡും ആര്‍ പി എഫും ഇപ്പോള്‍ പരിശോധന നടത്തുകയാണ്.

രാജ്യറാണി എക്പ്രസില്‍ യാത്ര ചെയ്ത യുവാവിന്റെ ഫോണ്‍ വങ്ങി മറ്റൊരു യുവാവ് മൂന്ന് നമ്ബറുകളിലേക്ക് വിളിയ്ക്കുകയും അതിന് ശേഷം ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു.

തുടര്‍ന്ന് ഫോണ്‍ ചെയ്ത ആള്‍ തൃശ്ശൂര്‍ സ്റ്റേഷനില്‍ ഇറങ്ങി.
ട്രെയിന്‍ ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോള്‍ ഫോണിന്റെ ഉടമയായ യുവാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

യുവാവ് വിളിച്ച ഫോണ്‍ നമ്ബറുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. മാനസികാസ്വാസ്ഥമുള്ള യുവാവാണ് ഫോണ്‍ വിളിച്ചതെന്നാണ് പ്രാഥമിക വിവരം. പരിശോധന പ്ലാറ്റ്ഫോമില്‍ വച്ചായതിനാല്‍ മറ്റ് ട്രെയിനുകളുടെ സമയ ക്രമീകരണത്തെ ബാധിച്ചിട്ടില്ല.

No comments:

Post a Comment