യുഡിഎഫ് സര്‍ക്കാര്‍ സൗമ്യ കേസ് നടത്തിയത് ജാഗ്രതയോടെയെന്ന് ഉമ്മന്‍ ചാണ്ടി; ഏഴുമാസം നീണ്ട കേസിന്റെ വിചാരണ വേളയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പൊലീസ് ടീമും പ്രവര്‍ത്തിച്ചത് ഒരു മനസോടെ
തിരുവനന്തപുരം: സൗമ്യ വധക്കേസ് ജാഗ്രതയോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവം നടന്ന സമയത്തു തന്ന സൗമ്യയുടെ അമ്മ സുമതിയെ നേരില്‍കണ്ട് സംസാരിച്ചിരുന്നു. കേസിന് ആവശ്യമായ പടികള്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. എ സുരേഷിനെ നിയോഗിച്ചത്. ഏഴുമാസം നീണ്ട കേസിന്റെ വിചാരണയ്ക്കിടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പൊലീസ് ടീമും ഒരു മനസോടെയാണ് പ്രവര്‍ത്തിച്ചത്.
വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അവിടെയുള്ള മുതിര്‍ന്ന അഭിഭാഷകനെ സഹായിക്കാന്‍ അഡ്വ. സുരേഷിനെ ചുതതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. കേസ് നടത്തുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാട്ടിയ ജാഗ്രത പിന്നീട് നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു
No comments:
Post a Comment