Thursday, 15 September 2016

സുപ്രീംകോടതിയില്‍ തിരിച്ചടിയായത് സാക്ഷിമൊഴികളിലെ ബലക്കുറവ്



ന്യൂഡല്‍ഹി • സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി 2014ല്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതിയുടെ മുന്നിലുണ്ടായിരുന്നത് ഒരു ചോദ്യം മാത്രമാണ്: വധശിക്ഷ ലഭിക്കാനുള്ള കുറ്റം സംശയാതീതമായി തെളിഞ്ഞിട്ടുണ്ടോ? ഇല്ലെന്നു വിലയിരുത്തിയ കോടതി, ഗോവിന്ദച്ചാമിക്കെതിരെ വിചാരണക്കോടതി നല്‍കിയതും ഹൈക്കോടതി ശരിവച്ചതുമായ മറ്റു ശിക്ഷകളെല്ലാം അംഗീകരിച്ചു; സൗമ്യയ്ക്കു ഗുരുതരമായ മുറിവേല്‍പിച്ചതിന് ഏഴു വര്‍ഷം തടവും നല്‍കി.

സൗമ്യയെ ഗോവിന്ദച്ചാമി പീഡിപ്പിച്ചെന്നതും സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി. പരുക്കുകളേറ്റയാളെയാണ് പീഡിപ്പിച്ചത് എന്നത് ആ ചെയ്തി അതിനിഷ്ഠുരമാക്കുന്നുവെന്നും അതുകൊണ്ടുതന്നെ കീഴ്ക്കോടതികള്‍ നല്‍കിയ ജീവപര്യന്തം തടവ് തികച്ചും ന്യായീകരിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

No comments:

Post a Comment