Friday, 16 September 2016

പത്തനംതിട്ടയില്‍ ആകാശത്തൊട്ടിലില്‍നിന്നു വീണ് പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു



പത്തനംതിട്ട• ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് നടത്തിയ കാര്‍ണിവലിനിടെ ആകാശത്തൊട്ടിലില്‍നിന്നു വീണു പരുക്കേറ്റു ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്കയാണു മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. പ്രിയങ്കയുടെ സഹോദരന്‍ അലന്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു.

ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണു പ്രിയങ്ക. സെപ്റ്റംബര്‍ എട്ടിനാണ് കറങ്ങിക്കൊണ്ടിരുന്ന ആകാശത്തൊട്ടിലില്‍നിന്ന് താഴേക്കുവീണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രിയങ്കയും അപകടത്തില്‍പെട്ടത്. സജിക്കു മൂന്നുമക്കളാണുള്ളത്.

No comments:

Post a Comment