ഫ്ലാറ്റുകള്‍ മുസ്ലിംങ്ങള്‍ക്ക് വില്‍ക്കുന്നത് നിരോധിച്ച് മുംബൈയിലെ ഹൗസിങ് സൊസൈറ്റി പ്രമേയം പാസിക്കി; അഡ്വാന്‍സ് വാങ്ങിയ വീട്ടുകാരന്‍ പരാതിയുമായി രംഗത്ത്
മുംബൈ: ജാതിവെറിയുടെ പേരില്‍ ലോകം ഇന്ത്യയെ പരിഹസിക്കുമ്ബോഴും ജാതിയുടെ പേരില്‍ തൊട്ടുകൂടായ്മ്മ ഇപ്പോഴും വച്ചുപുലര്‍ത്തുകയാമ് ഒരു വിഭാഗം ഇന്ത്യക്കാര്‍. മുസ്ലിംങ്ങളെ മാറ്റി നിര്‍ത്തിയതിന്റെ പേരില്‍ മുംബൈയിലെ ഒരു പ്രമുഖ ഹൗസിങ് സൊസൈറ്റിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഹിന്ദുക്കള്‍ ഭൂരിപക്ഷം താമസിക്കുന്ന സ്ഥലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് വീടോ ഫ്ലാറ്റോ അനുവദിക്കാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തിയിട്ട് കാലങ്ങള്‍ കുറച്ചായി. സമാനമായ മറ്റൊരു സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നത്.
വാസായിലെ ഹൗസിങ് ബോര്‍ഡ് സൊസൈറ്റിയാണ് മുസ്ലിംങ്ങള്‍ക്ക് ഫ്ലാറ്റ് വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കിയത്. ഫ്ലാറ്റിലെ 16 കുടുംബങ്ങളാണ് മുസ്ലിംങ്ങളെ അടുപ്പിക്കരുതെന്ന വിധത്തില്‍ തീരുമാനമെടുത്തത്. സെപ്റ്റംബര്‍ 4ന് സൊസൈറ്റി ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. ഹാപ്പി ജിവന്‍ കോഓപ്പറേറ്റിവ് ഹൗസിങ് അംങ്ങളാണ് ഇത്തരത്തില്‍ ജാതി അടിസ്ഥാനത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി രംഗത്തെത്തിയത്.
കാന്തബെന്‍ പട്ടേല്‍, ജിഗ്നേഷ് പട്ടേല്‍ എന്നിവര്‍ അവരുടെ ഫ്ലാറ്റുകള്‍ മുസ്ലിം വ്യവസായി വികാരഹമ്മദ് ഖാന് നില്‍ക്കാന്‍ തീരുമാനം കൈക്കൊണ്ടപ്പോഴാണ് മറ്റുള്ളവര്‍ എതിര്‍പ്പുമായി എത്തിയത്. മറ്റാര്‍ക്കെങ്കിലും വിറ്റാല്‍ പ്രശ്നമില്ലെന്നും മുസ്ലിങ്ങള്‍ക്ക് നല്‍കരുതെന്നുമാണ് ഇവര്‍ നിര്‍ദേശിച്ചത്.
അതേസമയം തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിയാതെ സൊസൈറ്റിക്ക് മറുപടി നല്‍കിയ പട്ടേല്‍ പൊലീസിനും വിവരം ധരിപ്പിച്ചു. ഒരു ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ കാര്യവും ഇവര്‍ ധരിപ്പിച്ചു. താന്‍ പറഞ്ഞ വില തരാന്‍ ഖാന്‍ തയ്യാറായതിനാലാണ് വില്‍പ്പനയ്ക്ക് തയ്യാറായതെന്നാണ് പട്ടേല്‍ പറഞ്ഞത്. അതേസമയം ഫ്ലാറ്റിലെ താമസക്കാരായ അഞ്ച് കുടംബങ്ങള്‍ ഗുജറാത്തികളായ വെജിറ്റേറിയന്‍ ഫാമിലിയാണ്. അതുകൊണ്ട് മാംസാഹാരികളായ അല്‍ക്കാരെ വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണമെന്നാണ് സൊസൈറ്റി അംഗങ്ങള്‍ പറയുന്നത്. എന്തായാലും സൊസൈറ്റിയുടെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
No comments:
Post a Comment