Thursday, 15 September 2016

കാവേരി നദീജല തര്‍ക്കം തമിഴ് നാട്ടില്‍ ബന്ദ് ആരംഭിച്ചു: തമിഴ് നാടിനെ പിന്തുണച്ച്‌ പുതുച്ചേരിയിലും ബന്ദ്



ചെന്നൈ: കാവേരി നദീജല തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഇന്ന് ബന്ദ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ബന്ദ് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ്. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ ബന്ദിനെ പിന്തുണയ്ക്കില്ല. കൂടാതെ സിനിമാ താരവും ഡിഎംഡികെ നേതാവുമായ വിജയകാന്ത് നിരാഹാരസമരം നടത്തുമെന്ന് അറിയിച്ചു. കൂടാതെ വിടുതലൈ ചിരുതൈ കക്ഷി ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിഎംകെ, എംഡിഎംകെ., പിഎംകെ, സിപിഎം, സിപിഐ, തമിഴക വാഴ്വുരിമൈ കച്ചി, കൊങുനാട് മക്കള്‍ ദേശീയ കച്ചി, മക്കള്‍ ദേശീയ കച്ചി എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെയോട് അനുഭാവമുള്ള തൊഴിലാളി സംഘടനകളും പണിമുടക്കും.
പെട്രോള്‍ പമ്ബ് ഉടമകളും പണിമുടക്കുമെന്നാണു സൂചന. പച്ചക്കറി, പാല്‍ കച്ചവടക്കാര്‍ ബന്ദില്‍ പങ്കെടുക്കുമെന്നു സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. കോയംമേടു മാര്‍ക്കറ്റിലെ ആയരക്കണക്കിന് പച്ചക്കറി കച്ചവടക്കാരോടും അനുബന്ധ കച്ചവടക്കാരോടും കടകള്‍ അടച്ച്‌ ബന്ദില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പാല്‍ കച്ചവടക്കാരുടെ അസോസിയേഷനായ തമിഴ്നാട് മില്‍ക്ക് ഏജന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉള്‍പ്പെടെ 75 ലക്ഷം ചില്ലറ പാല്‍ കച്ചവടക്കാരും 1.5 ലക്ഷം ഏജന്‍സിയൂം ബന്ദില്‍ പങ്കെടുക്കും.

കാവേരി നദീ ജലത്തര്‍ക്കത്തില്‍ പുതുച്ചേരിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്നു നടത്തുന്ന ഒരു ദിവസത്തെ ബന്ദിന് പിന്തുണ നല്‍കുമെന്ന് ഭാരതീയ ജനത പാര്‍ട്ടി പ്രഖ്യാപിച്ചു. പോണ്ടിച്ചേരി ബിജെപി യൂണിറ്റ് വി സ്വാമിനാഥനാണു പിന്തുണ പ്രഖ്യാപിച്ചത്. കര്‍ണാടകത്തില്‍ തമിഴ്നാട്ടുകാര്‍ക്കെതിരേ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചാണു തമിഴര്‍ ദേശീയ ഇയ്യകം, മക്കള്‍ വാഴ്വുരിമൈ ഇയ്യകം, തമിഴക മക്കള്‍ വാഴ്വുരിമൈ കച്ചി എന്നിവരാണ് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

No comments:

Post a Comment