അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുതല്‍ ഇടിവിലേക്ക്
ദുബായ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുതല്‍ ഇടിവിലേക്ക് നീങ്ങുന്നു. ബാരലിന് 45.77 ഡോളറിലേക്കു വരെ എത്തി രണ്ടാഴ്ചത്തെ ഏറ്റവും വലിയ നിലയിലാണ് വില ഇപ്പോഴുള്ളത്. വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തിയേക്കുമെന്ന ആശങ്കയിലാണ് വിലയിടിവ് തുടരുന്നത്. 45 ഡോളറിന് താഴേക്ക് വില എത്താനുള്ള സാധ്യതയും നിലവിലുണ്ട്.ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിച്ചതും ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളിലെ ഉല്‍പാദനം വര്‍ധിച്ചതുമാണ് പുതിയ ഇടിവിന് കാരണം.
കഴിഞ്ഞ ഒരാഴചയ്ക്കിടെ എണ്ണവില ഒമ്ബത് ശതമാനമാണ് ഇടിഞ്ഞത്. അടുത്ത ഒരു വര്‍ഷത്തിനിടെ എണ്ണവില അമ്ബതു ഡോളറിന് മുകളില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് മാര്‍ക്കറ്റ് വിദ്ഗധരുടെ അഭിപ്രായം.എണ്ണവിലയിടിവ് എത്രനാള്‍ തുടരുന്നുവോ അത്രയും കാലം വികസ്വര വിപണികളിലെ നിക്ഷേപം കൂറച്ച് കൊണ്ടുവരാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ മുന്നേറ്റത്തിന് ഇത് വേഗം കുറയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാജ്യമായ ഇറാന്റെ ഉപരോധം അടുത്തിടെയാണ് പിന്‍വലിച്ചത്. ഉപരോധം പിന്‍വലിച്ച് ഒരു വര്‍ഷത്തിനകം തന്നെ ഇറാന്‍ എണ്ണ ഉല്‍പാദന ശേഷി ഇരട്ടിയായി വര്‍ധിപ്പിച്ചത് വിപണിയില്‍ വലിയ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.ഇന്ത്യയിലേക്കും യൂറോപ്പിലേക്കുമുള്ള എണ്ണ കയറ്റുമതി ഇറാന്‍ ശക്തിപ്പെടുത്തിക്കഴിഞ്ഞു. ഇതിനു പുറമെയാണ് നൈജീരിയയില്‍ നിന്നും ലിബിയയില്‍ നിന്നുമുള്ള എണ്ണ കൂടി ആഗോള വിപണിയിലേക്ക് എത്താന്‍ പോകുന്നത്.സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിന് ഒപെകും റഷ്യയും ഈ മാസം 27ന് യോഗം ചേരുന്നുണ്ട്. വിപണിയിലേക്ക്‌എണ്ണയുടെ കുത്തൊഴുക്ക് തുടരുമ്ബോഴും ആഗോളതലത്തില്‍ എണ്ണയുടെ ഉപഭോഗം കുറഞ്ഞു വരികയാണ് എന്നാണ് റിപോര്‍ട്ടുകള്‍.
No comments:
Post a Comment