Saturday, 17 September 2016

കാറിന് സൈഡ് കൊടുത്തില്ല: ആര്‍ജെഡി എംഎല്‍എയുടെ മകന്‍ യുവാവിനെ കുത്തി



പട്ന• കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ ബിഹാറില്‍ ആര്‍ജെഡി എംഎല്‍എയുടെ മകന്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. എംഎല്‍എ ബിരേന്ദ്ര സിന്‍ഹയുടെ മകന്‍ കുനാല്‍ പ്രതാപ്, ഔറംഗബാദിലെ ഒബ്രയില്‍വച്ച്‌ യുവാവിനെ ആക്രമിച്ചെന്നാണ് ആരോപണം. ശരീരത്ത് നിരവധി തവണ കുത്തേറ്റ പിന്റുവെന്ന യുവാവിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ മകനെതിരായ ആരോപണങ്ങളെല്ലാം ബിരേന്ദ്ര സിന്‍ഹ തള്ളി. പിന്റുവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചതില്‍ തന്റെ മകനു പങ്കില്ല. യുവാവ് സ്വയം പരുക്കേല്‍പ്പിച്ചതാണ്. തന്റെ മകനെ കേസില്‍ കുടുക്കാന്‍ നോക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. തന്നെ മോശക്കാരനാക്കുന്നതിനുള്ള ശ്രമമാണിത്.
കുനാല്‍ നിരപരാധിയാണെന്ന് എനിക്കുറപ്പാണ്. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സിന്‍ഹയ്ക്കെതിരെ രംഗത്തെത്തി. സംസ്ഥാനത്തു വനനിയമം തിരിച്ചുവരുന്നതിന്റെ തെളിവാണിതെന്ന് അവര്‍ ആരോപിച്ചു. കുനാലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ആക്രമണവുമായി ബന്ധപ്പെട്ട് കുനാലിനെ കസ്റ്റ‍ിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

No comments:

Post a Comment