Friday, 16 September 2016

സിപിഎം അക്രമം: ബിജെപി സംഘം കണ്ണൂരില്‍; ഗവര്‍ണറെയും ആഭ്യന്തരസെക്രട്ടറിയേയും കാണും



കണ്ണൂര്‍• സിപിഎമ്മിന്റെ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എംപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ എംപിമാരുടെ സംഘം കണ്ണൂരിലെത്തി. അക്രമം നേരിട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ഇന്നു രാവിലെ മുതല്‍ സംഘം സന്ദര്‍ശിക്കും. കണ്ണൂരിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനുശേഷം നാളെ തിരുവനന്തപുരത്ത് ആക്രമണത്തിനിരയായ സംസ്ഥാന കമ്മിറ്റി ഓഫിസിലും സംഘമെത്തും. എംപിമാരായ മഹേഷ് ഭട്ട്, മീനാക്ഷി ലേഖി. നളിന്‍കുമാര്‍ ഖട്ടേല്‍ എന്നിവരാണ് സംഘത്തിലുള്ള മറ്റ് എംപിമാര്‍.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനെതിരെ ബോംബാക്രമണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തിലെ സിപിഎം അക്രമത്തിനെതിരെ ശക്തമായ നടപടികളുമായി കേന്ദ്രനേതാക്കളെത്തിയത്.
എംപിമാരുടെ സംഘം നാളെ ഗവര്‍ണര്‍ പി.സദാശിവത്തെയും കാണുന്നുണ്ട്. കൂടാതെ ഡിജിപി ലോക്നാഥ് ബെഹ്റയേയും ആഭ്യന്തരവകുപ്പ് സെക്രട്ടറിയേയും എംപിമാര്‍ സന്ദര്‍ശിക്കും.

സിപിഎം ഭരണത്തിന്റെ തണലില്‍ പൊലീസ് ഏകപക്ഷീയമായി ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടപടിയെടുക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വത്തിനുണ്ട്. കേന്ദ്രത്തിന്റെ കീഴിലുള്ള ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥരെ കണ്ട് ഇതിനു താക്കീത് നല്‍കാന്‍ കൂടിയാണ് ബിജെപി ശ്രമം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളും എംപിമാര്‍ക്കൊപ്പമുണ്ട്.

No comments:

Post a Comment