Friday, 16 September 2016

പ്രധാനമന്ത്രിക്ക് ഇന്ന് 66; ആഘോഷം അമ്മയ്ക്കൊപ്പം



ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 67-ാം വയസ്സിലേക്കു പ്രവേശിക്കുന്നു. മോദിയുടെ ജന്മദിനം രാജ്യ സേവന ദിനമായി ആഘോഷിക്കാന്‍ പാര്‍ട്ടി അണികള്‍ക്കു ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1950 സെപ്റ്റംബര്‍ 17 ആണ് മോദിയുടെ ജനനത്തീയതി. ഇന്നു ഗുജറാത്തിലെ ഗാന്ധിനഗറിലെത്തുന്ന മോദി ആദ്യം അമ്മയുടെ അടുത്തേക്കു പോകും.

മോദിയുടെ ഇളയസഹോദരന്‍ പങ്കജ് മോദിയോടൊപ്പമാണ് അമ്മ താമസിക്കുന്നത്. പിന്നീട് ആദിവാസി ജില്ലയായ ദാഹോദ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ജലസേചനപദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും റാലിയില്‍ പ്രസംഗിക്കുകയും ചെയ്യും. ഉച്ചയ്ക്കുശേഷം നവ്സരിയില്‍ ഭിന്നശേഷിക്കാര്‍ക്കു സഹായം നല്‍കുന്ന ചടങ്ങിലും പങ്കെടുക്കും.

No comments:

Post a Comment