ചരക്ക് സേവന നികുതി നടപ്പാക്കല്‍: പ്രധാനമന്ത്രി അവലോകന യോഗം നടത്തി
ന്യൂഡല്‍ഹി• അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനം നടപ്പാക്കുന്നതിനു മുന്നോടിയായി അതിനുള്ള തയാറെടുപ്പുകളെ സംബന്ധിച്ചു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കേന്ദ്ര ധനമന്ത്രി, ധന വകുപ്പ് സഹമന്ത്രിമാര്‍, പ്രധാനമന്ത്രിയുടെ ഓഫിസിലെയും ധനമന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മാതൃകാ ജിഎസ്ടി നിയമങ്ങളുടെയും ചട്ടങ്ങളുടെയും രൂപീകരണം, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ആദായ നികുതി അടിസ്ഥാനഘടനയുടെ നിര്‍മാണം, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കുള്ള പരിശീലനം, വ്യാപാര, വ്യവസായ സമൂഹത്തിനുള്ള ബോധവത്ക്കരണ പരിപാടികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെട്ടു.
എല്ലാ നടപടികളും 2017 ഏപ്രില്‍ ഒന്നിനു മുന്‍പായി പൂര്‍ത്തിയായിരിക്കണമെന്നു പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ജിഎസ്ടി സംവിധാനം നടപ്പാക്കുന്നതിനു വേണ്ടി ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്നു യഥാസമയത്തു ശുപാര്‍ശകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment