Friday, 16 September 2016

ഓണക്കാലത്ത് മലയാളികള്‍ കുടിച്ചു തീര്‍ത്തത് 61 5.35 കോടിയുടെ മദ്യം; ഇക്കുറി മദ്യവില്പനയില്‍ ഒന്നാമത് ഇരിങ്ങാലക്കുട; ഓണത്തിനു മാത്രം 98 ലക്ഷം രൂപയുടെ വില്‍പന



തിരുവനന്തപുരം: മലയാളികളും മദ്യവും തമ്മിലുള്ള കെമിസ്ട്രി ഒന്നു വേറെതന്നെയാണ്. മലയാളിയെ മദ്യം കുടിപ്പിച്ചു തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ എന്ന ചൊല്ലും അങ്ങനൊരു ബന്ധത്തില്‍ നിന്നും വന്നതായിരിക്കാം. പൊതുവേ ബീവറേജസിനു മുന്നിലെ ക്യൂ വിലെ അച്ചടക്കവും മര്യാദയും നാളുകളായി നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. പലപ്പോഴും റെക്കോര്‍ഡ് വിറ്റു വരവും വാര്‍ത്തയില്‍ ഇടം പിടിക്കാറുണ്ട്.

ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകളിലൂടെ മാത്രം ഇത്തവണത്തെ ഓണക്കാലത്ത് മലയാളി കുടിച്ചു തീര്‍ത്തത് ഈ മാസം ഒന്നു മുതല്‍ 15 ആം തീയതി വരെ 615.35 കോടി രൂപയുടെ മദ്യം.
അതായത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 58.86 കോടി രൂപയുടെ അധിക മദ്യമാണ് ഈ ഓണക്കാലത്തെ 15 ദിവസം വിറ്റു പോയത്.

തിരുവോണ പിറ്റേന്ന് അവിട്ട ദിനത്തില്‍ 44.14 കോടി രൂപയുടെ മദ്യം വിറ്റഴിച്ചാണ് ചതയദിന അവധിക്കായി ബെവ്കൊ ഷട്ടറിട്ടത് . കഴിഞ്ഞ ഓണക്കാലത്തെ അവിട്ട ദിനത്തില്‍ വില്പന 42.43 കോടിക്കായിരുന്നു. ഇത്തവണ ഓണക്കാലത്ത് കഴിഞ്ഞ തവണത്തെക്കാള്‍ 13.57% വര്‍ധനവാണ് മദ്യവില്‍പ്പനയിലുണ്ടായിരിക്കുന്നത്.തിരുവോണ ദിനത്തില്‍ 38.18 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. ഒന്നാം ഓണ ദിവസം ബെവ് കൊ ഔട്ട് ലെറ്റുകളിലൂടെ വിറ്റത് 58.01 കോടിയുടെ മദ്യവും. കഴിഞ്ഞ 10 ദിവസത്തിനിടെ 492.56 കോടി രൂപയുടെ മദ്യം വിറ്റഴിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷനായി. കഴിഞ്ഞ വര്‍ഷം വില്പന 433.70 കോടി ക്കായിരുന്നു. ഇക്കുറി വില്പനയില്‍ 13.57%. ആണ് വര്‍ധനവ്.

ഇരിങ്ങാലക്കുടയാണ് ഇക്കുറി മദ്യവില്പനയില്‍ ഒന്നാമത്. ഒന്നാം ഓണത്തിന് 53.85 ലക്ഷം രൂപയ്ക്കും തിരുവോണത്തിന് 35 ലക്ഷം രൂപയ്ക്കുമാണ് ഇവിടെ മദ്യം വിറ്റഴിഞ്ഞത്.

No comments:

Post a Comment