Friday, 16 September 2016

മറ്റ് മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരണ്ട, വാക്കുകള്‍ വളച്ചൊടിച്ചെന്ന് ആലിക്കുട്ടി മുസ്ലിയാര്‍...



കോഴിക്കോട്: മറ്റ് മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്ക് ചേരാമെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും സമസ്ത കേരള ജംഉയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍. ഒരു സ്വകാര്യ ചാനലില്‍ താന്‍ നല്‍കിയ അഭിമുഖം വളച്ചൊടിച്ചാണ് അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിച്ചതെന്നും മുസ്ലിയാര്‍ പറഞ്ഞു.

ഓണം, വിഷു തുടങ്ങിയ ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരണമെന്നും പങ്കെടുക്കരുതെന്ന് പറയുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും താന്‍ പറഞ്ഞതായി 'മാധ്യമം' പത്രത്തില്‍ വന്ന വാര്‍ത്ത വന്നിരുന്നു.
ഈ വാര്‍ത്തയെ ആധാരമാക്കി ഓണ്‍ലൈന്‍ മാധമങ്ങളും വാര്‍ത്ത നല്‍കി. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് ആലിക്കുട്ടി മുസ്ലിയാര്‍ പറയുന്നത്.

ഇതര മതസ്ഥരുടെ ആഘോഷവുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസത്തിലോ ആചാരങ്ങളിലോ ആഘോഷങ്ങളിലോ പങ്കുചേരാമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവരുടെ സന്തോഷത്തില്‍ പങ്കുചേരാമെന്നും സൗഹൃദം ഊട്ടിയുറപ്പിക്കാമെന്നുമാണ് പറഞ്ഞത്.

സഹോദര സമുദായാംഗങ്ങളോട് സഹിഷ്ണുതാപരമായി നീങ്ങുന്നതിന് വിരുദ്ധമായി അവരെ ജോലിക്ക് നിര്‍ത്തുന്നത് പോലും കുറ്റമാണെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രസ്താവന നടത്തേണ്ടി വന്നത്.

ഇതിനെ വളച്ചൊടിച്ച്‌ സമസ്തയുടെ ആശയത്തിന് വിരുദ്ധമായ രീതിയില്‍ പ്രചരിപ്പിച്ചത് പത്രധര്‍മത്തിന് യോജിക്കാത്തതാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരരുതെന്ന് പറയുന്ന മതപ്രഭാഷകരെ നിരുത്സാഹപ്പെടുത്തണമെന്നും ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞതായി ദര്‍ശന ടിവിക്ക് നല്‍കിയ അഭിമുഖം ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.

No comments:

Post a Comment