ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ മൊബൈല്‍ ഫോണിലൂടെ ഏത് ഇന്റര്‍നെറ്റ് ഉപയോഗവും നടത്താം; അമേരിക്കയിലെ 17കാരനായ മലയാളി വിദ്യാര്‍ത്ഥിയുടെ നേട്ടം ലോകം ചര്‍ച്ച ചെയ്യുന്നു
അമേരിക്കയിലെ 17 വയസുകാരനായ മലയാളി വിദ്യാര്‍ത്ഥി ജേക്കബ് അജിത്ത് ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ഇത്രയും കുറഞ്ഞ പ്രായത്തിനിടെ നേടിയിരിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ മൊബൈല്‍ ഫോണിലൂടെ ഏത് ഇന്റര്‍നെറ്റ് ഉപയോഗവും നടത്താമെന്നാണ് ഈ മിടുക്കന്‍ കണ്ടെത്തിയിരിക്കുന്നത്. തന്ത്രശാലിയായ ഈ കൊച്ചുഹാക്കറുടെ നേട്ടം ലോകം ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. ഏതൊരു കമ്ബ്യൂട്ടര്‍ പ്രോഗ്രാമറും ഇതുവരെ കൈവരിക്കാത്ത നേട്ടമാണ് അജിത്ത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
തന്റെ ടി-മൊബൈല്‍ ഫോണില്‍ നിന്നും ഫ്രീയായി ഡാറ്റ ഹാക്ക് ചെയ്താണ് ഈ വിദ്വാന്‍ തന്റെ ഇന്റര്‍നെറ്റ് ഉപയോഗങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
വെര്‍ജീനിയയിലെ തോമസ് ജെഫേര്‍സണ്‍ ഹൈസ്കൂള്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് അജിത്ത് പഠിക്കുന്നത്. മീഡിയം പോസ്റ്റില്‍ തന്റെ പുതിയ കണ്ടെത്തലിനെക്കുറിച്ച് അജിത്ത് എഴുതിയിട്ടുണ്ട്. ഇത് മഹത്തായ കണ്ടുപിടിത്തമാണെന്നാണ് അജിത്ത് സ്വയം അവകാശപ്പെട്ടിരിക്കുന്നത്. ഇതിലൂടെ തനിക്ക് ക്ലൗഡില്‍ നിന്നും ഡാറ്റയ്ക്ക് പണമടയ്ക്കാതെ ഏത് സോംഗും ഹോസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും അത് തന്റെ ഫോണിലൂടെ ആക്സസ് ചെയ്യാന്‍ സാധിക്കുമെന്നുമാണ് അജിത്ത് പറയുന്നത്. ആക്ടീവ് ഇന്‍ര്‍നെറ്റ് സര്‍വീസില്ലാത്ത ഒരു സ്പെയര്‍ ഫോണില്‍ ഒരു ടി-മൊബൈല്‍ പ്രി-പെയ്ഡ് സിം കാര്‍ഡിട്ട് കളിക്കുമ്ബോഴായിരുന്നു അജിത്ത് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.
ജിജ്ഞാസയുടെ പുറത്തായിരുന്നു താന്‍ ഇത് സംബന്ധിച്ച പരീക്ഷണം നടത്തിയതെന്നാണ് അജിത്ത് പറയുന്നത്. ഇത്തരം നെറ്റ് വര്‍ക്കുകള്‍ എത്തരത്തിലാണ് കോണ്‍ഫിഗര്‍ ചെയ്തിരിക്കുന്നതെന്ന് പഠിക്കാന്‍ കൂടി വേണ്ടിയായിരുന്നു ഈ പരീക്ഷണമെന്നും അജിത്ത് വെളിപ്പെടുത്തുന്നു. ഒരു ആക്ടീവ് സര്‍വീസില്ലാതെയും ഫോണിനെ നെറ്റ് വര്‍ക്കുമായി കണക്‌ട് ചെയ്യാന്‍ സാധിക്കുമെന്ന് അജിത്ത് കണ്ടെത്തുകയായിരുന്നു.കണക്ഷനുകളെ ടെസ്റ്റ് ചെയ്യുന്ന സ്പീഡ്ടെസ്റ്റ് ആപ്പ് അപ്പോഴും വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് അജിത്ത് കണ്ടെത്തിയിരുന്നു.
സ്പീഡ് ടെസ്റ്റ് ആപ്പിലൂടെ തനിക്ക് സ്പീഡ്ടെസ്റ്റ് ലേബലുള്ള ഏത് ഫോള്‍ഡറില്‍ നിന്നും അയക്കപ്പെടുന്ന മീഡിയ ആക്സസ് ചെയ്യാന്‍ സാധിക്കുന്നുമെന്ന് ഈ കൊച്ചുമിടുക്കന്‍ തിരിച്ചറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഫയലുകളെ വിശ്വാസയോഗ്യമായി ടി-മൊബൈല്‍സ് കരുതുന്നതിനാലാണിത്. ഇത് പരീക്ഷിച്ച് തെളിയിക്കുന്നതിനായി അജിത്ത് തന്റേതായ സ്പീഡ് ടെസ്റ്റ് ഫോള്‍ഡര്‍ ക്രിയേറ്റ്ചെയ്യുകയും ഇതില്‍ മീഡിയ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇത് എളുപ്പത്തില്‍ ആക്സസ് ചെയ്യാമെന്ന് തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഒരു പ്രോക്സി സെര്‍വര്‍ ഒരു ഗേറ്റ്വേ എന്ന നിലയില്‍ ക്രിയേറ്റ് ചെയ്യുകയും യൂസര്‍മാര്‍ക്ക് ഏത് സൈറ്റും ആക്സസ് ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്തിരുന്നു.
No comments:
Post a Comment