Friday, 16 September 2016

ദലിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനി ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍



അഹമ്മദാബാദ് • ഡല്‍ഹി ദലിത് റാലിയില്‍ പങ്കെടുത്തു മടങ്ങിയ ഗുജറാത്ത് ദലിത് പ്രക്ഷോഭ നായകന്‍ ജിഗ്നേഷ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി എട്ടിന് അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയ മേവാനിയെ, മഫ്തി വേഷത്തിലെത്തിയ പൊലീസുകാര്‍ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനായി അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി.

ജിഗ്നേഷ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്തിനെന്നു ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ ദലിത് സ്വാഭിമാന്‍ സംഘര്‍ഷ് റാലിയില്‍ തനിക്കൊപ്പം പങ്കെടുത്ത ജിഗ്നേഷിനെ അഹമ്മദാബാദ് വിമാനത്താവളത്തില്‍വച്ച്‌ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഭയക്കുന്നത്? ഇങ്ങനെ നേതാക്കളെ പിടികൂടി തടവിലാക്കാമെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? - യച്ചൂരി ചോദിച്ചു.

No comments:

Post a Comment