അമീറുല്‍ ഇസ്ലാം ലൈംഗിക വൈകൃത സ്വഭാവമുള്ള വ്യക്തി; ബലാത്സംഗ ശ്രമത്തിനിടെ ജിഷയുടെ പുറത്തു കടിച്ചു; ചുരിദാറില്‍ നിന്നും പ്രതിയുടെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു; നഖങ്ങളില്‍ അമീറിലിന്റെ തൊലി പറ്റിപ്പിടിച്ചിരുന്നു: ശാസ്ത്രീയ തെളിവുകള്‍ ചൂണ്ടിക്കാട്ടി ജിഷ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഏപ്രില്‍ 28നാണു കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ പുറമ്ബോക്കില്‍ താമസിക്കുന്ന കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(30) ക്രൂരമായി കൊല്ലപ്പെട്ടത്. കൂലിപ്പണിക്കു പോയിരുന്ന അമ്മ രാജേശ്വരി അന്നു വൈകിട്ട് എട്ടിനു തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു.
സമീപവാസികളെ വിളിച്ച് വാതില്‍ തുറന്ന് നോക്കുമ്ബോഴാണ് ജിഷയെ മരിച്ചനിലയില്‍ കണ്ടത്.
കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത 909/16 നമ്ബര്‍ കേസില്‍ അമിറുളിനെതിരേ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയത്. വീട്ടില്‍ അതിക്രമിച്ചുകയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണു കേസ്. ബലാത്സംഗശ്രമത്തെ ചെറുത്ത ജിഷയെ അമിറുള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നേരത്തേ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.
കുറ്റം ചെയ്തതായി അമിറുള്‍ പൊലീസ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. തനിക്കൊപ്പം സുഹൃത്ത് അനാറുള്‍ ഇസ്ലാമും ഉണ്ടായിരുന്നുവെന്നും അമിറുള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ജിഷ സംഭവത്തിനുമുമ്ബ് അനാറുള്‍ പെരുമ്ബാവൂരില്‍നിന്ന് വിട്ടുപോയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണെ്ടത്തി. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘമാണ് ജൂണ്‍ 16ന് അമിറുളിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്നു പിടികൂടിയത്.
ഡിഎന്‍എ പരിശോധനയുടെയും സാഹചര്യത്തെളിവുകളുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് അമിറുളിനെ പ്രതിയാക്കി കേസെടുത്തത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും അമിറുളിന്റെ ചെരിപ്പും ആദ്യ അന്വേഷണസംഘം കണെ്ടത്തിയിരുന്നു. കൊലപാതകത്തിനുശേഷം അമിറുള്‍ വീട്ടില്‍നിന്ന് ഇറങ്ങിപോകുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. ഡിഎന്‍എ പരിശോധനയും അയല്‍വാസിയുടെ മൊഴിയും ചെരിപ്പും കേസില്‍ നിര്‍ണായക തെളിവായി. രണ്ടു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിച്ചു. അയല്‍വാസികളുള്‍പ്പെടെ 5000 പേരുടെ വിരലടയാളം ശേഖരിച്ചു. 23 പേരുടെ ഡിഎന്‍എയും പരിശോധിച്ചു. പല്ല്, രക്തം എന്നിവയും പരിശോധിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ പ്രത്യേക സെല്ലിലാണ് അമിറുള്‍ ഇപ്പോള്‍. ഇയാളുടെ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുത്തിട്ടില്ല.
പൊലീസ് ചൂണ്ടിക്കാണിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഇങ്ങനെ..
ബലാല്‍സംഗ ശ്രമത്തിനിടെ അമിറുള്‍ ജിഷയുടെ പുറത്തു കടിച്ചിരുന്നു. ചുരിദാറില്‍ പുരണ്ട ഉമിനീരില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.
ജിഷയുടെ നഖങ്ങളില്‍ അമിറുള്‍ ഇസ്ലാമിന്റെ തൊലി പറ്റിപ്പിടിച്ചിരുന്നു. ഇതില്‍ നിന്നുള്ള ഡിഎന്‍എ ചുരിദാറിലെ ചോരയില്‍ നിന്ന് അമീറിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.
വീട്ടിലെ വാതിലില്‍ നിന്ന് അമീറിന്റെ രക്തം ലഭിച്ചു.ഇതില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.
കൊലക്കത്തിയില്‍ നിന്ന് ജിഷയുടെ ഡിഎന്‍എ കണ്ടെത്തി.
പ്രതിയുടെ ചെരുപ്പിലെ ജിഷയുടെ രക്തത്തില്‍ നിന്ന് ഡിഎന്‍എ
ചെരുപ്പില്‍ പതിഞ്ഞ മണല്‍ ജിഷയുടെ വീട്ടിലേതാണെന്ന് ശാസ്ത്രീയ പരിശോധനാഫലം.
അറസ്റ്റിലായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള 90 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം പൊതു അവധിയായതിനാലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 28ന് വൈകീട്ടാണ് ജിഷയെ കനാല്‍ പുറമ്ബോക്കിലെ ഒറ്റമുറി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
No comments:
Post a Comment