Wednesday, 14 September 2016

പീഡനത്തിന് ഇരയായ 16 കാരിയ്ക്ക് ഗര്‍ഭഛിദ്രം അനുവദിക്കാതെ കോടതി



ബറൈലി: പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ച 16 കാരിയ്ക്ക് കോടതി ഗര്‍ഭഛിദ്രം അനുവദിച്ചില്ല. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയാണ് ഗര്‍ഭഛിദ്രത്തിന് വേണ്ടി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. വളര്‍ച്ചയുടെ പൂര്‍ണഘട്ടത്തില്‍ എത്തിയതിനാല്‍ ഗര്‍ഭഛിദ്രം അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മെഡിക്കല്‍ പാനലിന്റെ വിധി.

കുഞ്ഞിനെ നോക്കാന്‍ തനിക്ക് കഴിയില്ലെന്ന കാരണം കാണിച്ചാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ആറ് മാസമുള്ളപ്പോള്‍ ജൂലൈ മാസത്തില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കിയിരുന്നു.
കുഞ്ഞിനെ നോക്കാന്‍ സാമ്ബത്തികമായി കഴിയില്ലെന്നും താന്‍ അനുഭവിച്ച ദുരന്തരത്തെയും നാണക്കേടിനെയും പിന്നീട് മറക്കാന്‍ സാധിക്കില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ആഗസ്റ്റ് മാസത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുക്കാര്‍ പരാതിയുമായി അലഹബാദ് കോടതിയില്‍ എത്തി. എന്നാല്‍ കേസ് നീണ്ടു പോകുകയാണ് ചെയ്തത്. ഇപ്പോള്‍ കുഞ്ഞ് ജനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

മാസങ്ങളായി 50 കിലോ മീറ്ററോളം യാത്ര ചെയ്താണ് പെണ്‍കുട്ടി കോടതിയിലും ആശുപത്രിയിലും എത്തിയിരുന്നത്. എന്നാല്‍ നീതിയ്ക്ക് വേണ്ടിയുള്ള തന്റെ പോരാട്ടത്തിന് ഫലം കിട്ടിയില്ല എന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയെ ശാരീരിക അവസ്ഥയനുസരിച്ച്‌ ഗര്‍ഭഛിദ്രം നടത്താന്‍ സാധിക്കിലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. കുട്ടിയെ ആര് ഏറ്റെടുക്കുമെന്നും ഭാവിയിലെ ചിലവുകള്‍ ആരെറ്റുടുക്കുമെന്നും കോടതി നിര്‍ദേശിക്കണമെന്നും കുടുംബ വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടി ജോലി ചെയ്തിരുന്ന സ്ഥലത്തെ യുവാവാണ് പീഡനകേസിലെ പ്രതി. പാചകകാരിയായാണ് ജോലി ചെയ്തിരുന്നത്. ഗര്‍ഭിണിയായപ്പോള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച്‌ ഇയാള്‍ കടന്ന് കളയുകയായിരുന്നു. പ്രതിയുടെ വീട്ടുകാര്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന നിലപാടാണ് സ്ഥീകരിച്ചിരിക്കുന്നത്.

No comments:

Post a Comment