ജിഷയെ കൊലപ്പെടുത്തിയത് അമിറുല്‍ ഇസ്ലാം തനിച്ച്; കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ജിഷ വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്കെതിരെ നിര്‍ണ്ണായക തെളിവുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിഷയെ അമീറുള്‍ ഇസ്ലാം ഒറ്റക്കാണ് കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് ജിഷയെ കീഴ്പ്പെടുത്തിയ ശേഷമാണ് അമീറുള്‍ കൊലപാതകം നടത്തിയത്.. പ്രതി ലൈംഗിക വൈകൃതമുള്ള ആളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
അമീറുളിനെതിരെ രഹസ്യമൊഴികള്‍ ഉള്‍പ്പെടെ 195 സാക്ഷികളേയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. ജിഷയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത ഉമിനീരില്‍ അമീറുളിന്റെ ഡിഎന്‍എയാണെന്നും വ്യക്തമാക്കുന്നു.
അതേസമയം കൊലപാതകത്തിന് ദൃക്സാക്ഷികളില്ല എന്നത് പ്രോസിക്യൂഷന് എതിരാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള 90 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് വ്യവസ്ഥ. എന്നാല്‍ പൊതു അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം കുറ്റപത്രം സമര്‍പ്പിക്കാമെന്ന നിയമത്തിലെ നിര്‍ദേശം അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്റെ നീക്കം.
ഏപ്രില്‍ 28നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കനാല്‍ പുറമ്ബോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ ക്രൂരപീഡനത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 16നാണ് പ്രതി അമീറുള്ളിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നും അറസ്റ്റ് ചെയ്തിരുന്നത്.
No comments:
Post a Comment