Friday, 16 September 2016

ഫിന്‍ലന്‍ഡില്‍നിന്നു ഉടന്‍ തിരിച്ചുവരൂ; മനീഷ് സിസോദിയയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍



ന്യൂഡല്‍ഹി• ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് തിരികെ വരണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. എന്നാല്‍ ഇത്തരത്തിലൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സിസോദിയയ്ക്കോ ഹെല്‍സിങ്കിയിലെ ഇന്ത്യന്‍ എംബസിക്കോ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസില്‍നിന്ന് യാതൊരു ഉത്തരവും ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഞായറാഴ്ച അദ്ദേഹം തിരിച്ചുവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും ബാധിച്ച്‌ 30 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി ഫിന്‍ലന്‍ഡില്‍ അവധിക്കാലം ചിലവഴിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
നൂതന പഠനരീതിയെക്കുറിച്ചു പഠിക്കുന്നതിനാണ് സിസോദിയ ഫിന്‍ലന്‍ഡിനു പോയിരിക്കുന്നത്. തൊണ്ടയ്ക്കുള്ള ശസ്ത്രക്രിയയ്ക്കായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ബെംഗളൂരുവിലാണ്.

No comments:

Post a Comment