ജപ്പാന് വയസ്സാകുന്നു; ജനത്തിന് ആഘോഷം
കിയൊട്ടോ (ജപ്പാന്‍) • ജീവനോടും ജീവിതത്തോടും ഏറ്റവും കരുതലുള്ള രാജ്യമെന്നു ജപ്പാനെക്കുറിച്ചു ലോകം പറയുമ്ബോള്‍ 65,692 പേരുടെ കയ്യടിയാകും ഏറ്റവും ഉച്ചത്തില്‍ മുഴങ്ങുക. നൂറുവയസ്സു കഴിഞ്ഞ 65,692 പേരുടെ!
നൂറുവയസ്സു കഴിഞ്ഞവരുടെ എണ്ണത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ വര്‍ധനവാണു ജപ്പാന്‍കാര്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. സാമൂഹിക ക്ഷേമത്തിലും ചികില്‍സാരംഗത്തും രാജ്യം കൈവരിച്ച വലിയ നേട്ടങ്ങളിലൊന്നാണ് അസൂയപ്പെടുത്തുന്ന ഈ ആയുര്‍ദൈര്‍ഘ്യവും.
കഴിഞ്ഞ ഒരുവര്‍ഷം മാത്രം 4124 വയോജനങ്ങളാണ് പ്രായത്തിന്റെ നൂറാം വര ആരോഗ്യത്തോടെ മുറിച്ചുകടന്നത്. 'പ്രായ സെഞ്ചുറി' ആഘോഷത്തിന്റെ റിപ്പോര്‍ട്ടിന് ജാപ്പനീസ് ടൈംസ് പത്രം ആവേശത്തോടെ തലക്കെട്ടിട്ടതും ശ്രദ്ധേയമായി- 'ജപ്പാന് ഐശ്വര്യത്തോടെ വയസ്സായിക്കൊണ്ടിരിക്കുന്നു'.
No comments:
Post a Comment