62-ാം വയസ്സില്‍ സ്പാനിഷ് വീട്ടമ്മ വീണ്ടും ഗര്‍ഭിണിയായി; എട്ടുമാസം തികഞ്ഞ ലീന കുഞ്ഞിനു പേരുവരെയിട്ട് കാത്തിരിക്കുന്നു
തനിക്ക് പകുതി പ്രായംകുറഞ്ഞ പോലെ എന്നാണ് ലീന അല്‍വാരെസ് ഈ ഗര്‍ഭ കാലയളവിനെ വിശേഷിപ്പിക്കുന്നത്. 62-ാം വയസ്സില്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് ഈ സ്പാനിഷ് ഡോക്ടര്‍. രണ്ട് ആണ്‍മക്കളുടെ അമ്മയായ ലീന, വയറ്റിലുള്ള പെണ്‍കുഞ്ഞിന് പേരുവരെ ഇതിനകം തിരഞ്ഞെടുത്തുകഴിഞ്ഞു.
എട്ടുമാസം ഗര്‍ഭിണിയാണ് ലീന ഇപ്പോള്‍. പടിഞ്ഞാറന്‍ സ്പെയിനിലെ ല്യൂഗോയിലാണ് അവര്‍ താമസിക്കുന്നത്. 20 വര്‍ഷം മുമ്ബ് ആര്‍ത്തവ വിരാമം വന്നെങ്കിലും വന്ധ്യതാ ചികിത്സയിലൂടെ വീണ്ടും ഗര്‍ഭം ധരിക്കുകയായിരുന്നു.
വയറ്റിലുള്ള കുഞ്ഞിന് ലീന എന്നുതന്നെയാണ് പേരിട്ടിരിക്കുന്നത്.
ലീനയുടെ മൂത്തമകന് 27 വയസ്സായി. പ്രസവ സമയത്തുണ്ടായ ഒരു പിഴവില്‍ ജീവിതകാലം മുഴുവന്‍ വൈകല്യത്തോടെ ജീവിക്കാനായിരുന്നു മൂത്തമകന്റെ വിധി. ഈ കുഞ്ഞ് പിറന്നതോടെ ലീനയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. മൂത്തമകനെ നോക്കി ജീവിക്കുകയാണ് പിന്നീടുള്ള കാലം അവര്‍ ചെയ്തത്.
രണ്ടാമത്തെ വിവാഹത്തില്‍നിന്ന് ലീനയ്ക്ക് അടുത്ത കുട്ടി പിറന്നത് അവര്‍ക്ക് 52 വസ്സുള്ളപ്പോഴാണ്. കൃത്രിമ മാര്‍ഗത്തിലൂടെയാണ് ഇപ്പോള്‍ മൂന്നാമത് ഗര്‍ഭിണിയായത്. ഗര്‍ഭിണിയായതോടെ ഒരു 30-കാരിയുടെ ആത്മവിശ്വാസം തനിക്ക് വീണ്ടെടുക്കാനായതായി ലീന പറയുന്നു.
ഈ പ്രായത്തില്‍ ഗര്‍ഭം ധരിക്കുന്നത് ശരിയോ എന്ന ചോദ്യം സ്പെയിനില്‍ വലിയ തോതില്‍ ഉയരുന്നുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ക്ക് താന്‍ ചെവികൊടുക്കുന്നില്ലെ്ന് ലിന പറഞ്ഞു. വീണ്ടും അമ്മയാവുക എന്നത് തന്റെ ആഗ്രഹമായിരുന്നു. പക്ഷേ, ഡോക്ടര്‍മാര്‍ പോലും അതിന് സമ്മതിച്ചിരുന്നില്ല.
എന്നാല്‍, കുറച്ചുവര്‍ഷം മുമ്ബ് ഒരു ഗൈനക്കോളജിസ്റ്റ് തന്റെ ആഗ്രഹം സാധിച്ചുതരാമെന്ന് വാക്കുനല്‍കുകയായിരുന്നു. കൃത്രിമമായി ഭ്രൂണം നിക്ഷേപിച്ച് ഗര്‍ഭിണിയാവുകയായിരുന്നു ഏക മാര്‍ഗം. ആറുശതമാനം മാത്രമാണ് ഇതിന് വിജയസാധ്യത കല്‍പിച്ചിരുന്നത്. പക്ഷേ, ദൈവം തനിക്കൊരു മകളെത്തന്നുവെന്ന് ലിന പറയുന്നു.
No comments:
Post a Comment