Friday, 16 September 2016

അയല്‍വാസിയായ പതിമൂന്നുകാരിയെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി പീഡിപ്പിച്ചു; കാര്യം കഴിഞ്ഞപ്പോള്‍ റോഡരികിലെ വെയിറ്റിങ് ഷെഡില്‍ ഉപേക്ഷിച്ച്‌ മുങ്ങി; രായ്ക്കു രാമാനം പ്രതിയെ പൊക്കി പൊലീസ്



പത്തനംതിട്ട: സൗമ്യ, ജിഷ വധക്കേസുകള്‍ അടക്കം സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ഇതാ പത്തനംതിട്ടയില്‍ നിന്നും ഞെട്ടിക്കുന്ന ഒരു പീഡനകഥ. അയല്‍വാസിയായ പതിമൂന്നുകാരിയെ അര്‍ധരാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ച ശേഷം മെയിന്‍ റോഡരികിലെ വെയിറ്റിങ്ഷെഡില്‍ ഉപേക്ഷിച്ച്‌ കാമുകന്‍ മുങ്ങി. തെരഞ്ഞെത്തിയ വീട്ടുകാര്‍ക്ക് മുന്നില്‍ കാമുകന്റെ കഥ ഒളിച്ചു വച്ച പെണ്‍കുട്ടി പിന്നീട് എല്ലാം തുറന്നു പറഞ്ഞു.
മുങ്ങിയ കാമുകനെ രായ്ക്കു രാമാനം തേടിപ്പിടിച്ച്‌ പൊലീസും കാര്യക്ഷമത കാട്ടി.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പത്തനംതിട്ട-വള്ളിക്കോട് റോഡരികില്‍ കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വെയിറ്റിങ് ഷെഡിലാണ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. മുള്ളനിക്കാട് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.

അയല്‍വാസിയായ ശരത് എന്ന യുവാവാണ് ഉപദ്രവിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഓമല്ലൂരിലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയും സമീപവാസിയായ ശരത്തും തമ്മില്‍ അടുപ്പത്തിലായിരുന്നു. അവിട്ടം ദിനത്തില്‍ രാത്രി 12 മണിയോടെ വീടിനു പിന്നിലെത്തിയ ശരത് കുട്ടിയെ വിളിച്ച്‌ പുറത്തിറക്കി സമീപത്തുള്ള തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ മോക്ഷഗിരി റൂട്ടിലൂടെ ഇരുവരും നടന്ന് കൊടുന്തറയിലെ വെയിറ്റിങ് ഷെഡിലെത്തി. കുട്ടിയോട് ഇവിടെ കാത്തിരിക്കണമെന്നും താന്‍ ഉടനെ എത്താമെന്നും പറഞ്ഞ് ശരത് മുങ്ങുകയായിരുന്നു.

മൂന്നുമണിയോടെ അന്വേഷിച്ചിറങ്ങിയ ബന്ധു കുട്ടിയെ വെയ്റ്റിങ് ഷെഡില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനം നടന്നതായി കുട്ടി പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇന്നലെ വൈകിട്ട് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. പല വിധ ക്രിമിനല്‍ നടപടികളുമുള്ളയാളാണ് ശരത് എന്നാണ് പൊലീസിനു കിട്ടിയിരിക്കുന്ന വിവരം. തേടിയെത്തിയ ബന്ധുക്കള്‍ക്കു മുന്നില്‍ പെണ്‍കുട്ടി അകപ്പെട്ടില്ലായിരുന്നുവെങ്കില്‍ മറ്റൊരു നടുക്കുന്ന പീഡനകഥ കൂടി ആവര്‍ത്തിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

No comments:

Post a Comment