Friday, 16 September 2016

കാവേരി തര്‍ക്കം; 19ന് ബെംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് കെഎസ്‌ആര്‍ടിസി സര്‍വ്വീസില്ല...



കോഴിക്കോട്: കാവേരി നദീജലതര്‍ക്കം സംബന്ധിച്ച കേസ് സെപ്തംബര്‍ 20ന് സുപ്രീം കോടതി പഗിഗണിക്കുന്നതിനാല്‍ 19ന് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക്കെഎസ്‌ആര്‍ടിസി സര്‍വ്വീസുണ്ടാകില്ല.

കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാണ് 19ന് സര്‍വ്വീസ് നടത്താത്തതെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. 20ന് സുപ്രീം കോടതി വിധി വന്നതിന് ശേഷം കര്‍ണാടകയിലെ സാഹചര്യങ്ങള്‍ പരിഗണിച്ചതിന് ശേഷം മാത്രമേ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിക്കുകയൊള്ളൂ.

അതേസമയം ബെംഗളൂരുവില്‍ നിന്നുള്ള സ്റ്റേറ്റ് ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച തമിഴ്നാട്ടില്‍ ബന്ദായിരുന്നതിനാല്‍ പാലക്കാട് നിന്ന് സേലം വഴിയുള്ള ബസുകള്‍ കോഴിക്കോട്-മൈസൂര്‍ വഴിയാണ് കടത്തിവിട്ടത്.

രണ്ടാഴ്ചയായി കര്‍ണാടകയില്‍ കാവേരി നദീജല പ്രശ്നത്തില്‍ പ്രക്ഷോഭം നടക്കുകയാണ്. തമിഴ് നാടിന് വെള്ളം കൊടുക്കുന്നതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ വെള്ളിയാഴ്ച കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദില്‍ അക്രമസ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബസുകളടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.

No comments:

Post a Comment