Thursday, 15 September 2016

തിരുവോണ ദിവസം കാണാതായ യുവ ഡോക്ടറുടെ മൊബൈല്‍ കേന്ദ്രീകരിച്ച്‌ അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് മറ്റൊരു സ്ഥലത്ത്; മൃതദേഹം കണ്ടത് വീടിനടുത്തും: തിരുവല്ല സ്വദേശിയും അവിവാഹിതനുമായ ദന്തഡോക്ടറെ മെല്‍ബണിലെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സര്‍വത്ര ദുരൂഹത



മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു മെല്‍ബണിലെ സാം എബ്രഹാം കൊലക്കേസ്. കാമുകനുമായുള്ള അവിഹിത ബന്ധം തുടരാന്‍ വേണ്ടി ഭാര്യയായ സോഫി ഭര്‍ത്താവിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്ന വാര്‍ത്തയെ ഇവിടുത്തെ മലയാളി സമൂഹം അവിശ്വസനീയതയോടെയാണ് നോക്കി കണ്ടത്. ഇപ്പോഴിതാ തീര്‍ത്തും ദുരൂഹതകള്‍ നിറഞ്ഞ ഒരു മരണവും ഇവിടുത്തെ മലയാളികളെ ആശങ്കയിലാക്കുന്നു. തിരുവല്ല സ്വദേശിയായ മലയാളി ദന്തഡോക്ടര്‍ ടിനു തോമസിന്റെ(28) മരണത്തിലെ ദുരൂഹതകളാണ് ഈ ആശങ്കയ്ക്ക് ഇടയാക്കുന്നത്.

തിരുവോണ ദിവസം കാണാതായ മെല്‍ബണ്‍ സ്വദേശിയായ യുവ ഡോക്ടറുടെ മൃതദേഹം വീടിന് സമീപത്തെ തെരുവിലാണ് കാണപ്പെട്ടത്. അതേസമയം ടിനുവിന്റെ മൊബൈല്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയപ്പോള്‍ മൊബൈല്‍ ഉള്ളത് മറ്റൊരിടത്താണെന്നും ബോധ്യമായി ഇതാണ് സ്വാഭാവിക മരണമല്ലെന്ന ആശങ്ക ശക്തമാക്കാന്‍ ഇടയാക്കിയത്. ഓസ്ട്രേലിയന്‍ സമയം ഇന്ന് രാവിലെ വീടിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ ടിനുവിനെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തിരുവോണ ദിവസമായ ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ മെല്‍ബണിലെ റോവില്ലയിലെ വീട്ടില്‍ നിന്നും പുറത്തുപോയ ടിനു പിന്നെ തിരിച്ചുവന്നില്ല. വ്യാഴാഴ്ച രാവിലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടിനുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ മെല്‍ബണ്‍ പൊലീസ് അന്വേഷണം നടത്തി. അപ്പോള്‍ ലഭിച്ച വിവരം ഫോണ്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ്. എന്നാല്‍ രാത്രി വൈകുന്നതുവരെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ പൊലീസിനായില്ല.

ഇതിനിടയിലാണ് ഇന്ന് രാവിലെയാണ് വീടിന് സമീപമുള്ള സ്ട്രീറ്റില്‍ ടിനുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ടിനു തോമസ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. തോമസ് ജോര്‍ജിന്റെയും (സന്തോഷ് ) ആനിയുടെയും ഏക മകനാണ് അവിവാഹിതനായ ടിനു തോമസ്. ദന്ത ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്ന ടിനു.

മെല്‍ബണിലെ റോവില്ല സ്വദേശിയാണ് ടിനു. തിരുവോണ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് അദ്ദേഹം വീടീന് പുറത്തേക്ക് പോയത്. ടിനുവിനെ കാണാതായപ്പോള്‍ മുതല്‍ വിക്ടോറിയ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ടിനുവിന്റെ ചിത്രം പുറത്ത് വിടുകയുണ്ടായി. ഒരു ബ്ലാക്ക് ടോപ്പും ഗ്രേ ട്രാക്ക്സ്യൂട്ട് പാന്റ്സുമായിരുന്നു കാണാതാകുമ്ബോള്‍ ടിനു ധരിച്ചിരുന്നത്. ഇതിന് പുറമെ കറുത്ത റബര്‍ ചെരുപ്പുകയും ധരിച്ചിരുന്നു. 1HR2OS എന്ന രജിസ്ട്രേഷന്‍ നമ്ബറിലുള്ള 2007 ്രേഗ മിത്സുബിഷി 380 സെഡാന്‍ ഇയാള്‍ ഡ്രൈവ് ചെയ്താണ് പോയിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇങ്ങനെ കാണാതായ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട ്‌അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപം തന്നെ മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ വിക്ടോറിയാ പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നുണ്ട്. അതേസമയം ടിനുവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനുണ്ടെന്ന സൂചനയാണ് കുടുംബം നല്‍കിയത്. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടുള്ള സ്വാഭാവിക മരണമാണോ അതോ അസ്വഭാവിക മരണമാണോ എന്നതിയാന്‍ വിശദമായ അന്വേഷണം തന്നെ വേണ്ടി വന്നേക്കും. ഏതാനും ആഴ്ച്ചകള്‍ക്ക മുമ്ബ് മെല്‍ബണില്‍ നിന്നും മറ്റൊരു മലയാളി യുവാവിനെയും കാണാതായിരുന്നു എന്നാല്‍, ഇയാള്‍ പിന്നീട് തിരികെ എത്തുകയും ചെയ്തു.

മെല്‍ബണ്‍ മാര്‍ത്തോമ പള്ളി ഇടവകാംഗമായ ടിനു തോമസ് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. തിരുവല്ല സ്വദേശികളായ തോമസ് ജോര്‍ജ്ജിന്റെയും ആനി ജോര്‍ജ്ജിന്റെയും ഏകമകനാണ് ടിനു. മെല്‍ബണ്‍ പള്ളിവികാരി റവ. കെ ജെ ഫിലിപ്പിന്റെ നേതൃത്വത്തില്‍ സംസ്ക്കാര ചടങ്ങുകള്‍ക്കായി ഒരുക്കം തുടങ്ങിയിട്ടുണ്ട്.

No comments:

Post a Comment