Friday, 16 September 2016

എ സി ചെയ്ത കൊട്ടാരത്തില്‍ നിന്നിറങ്ങാത്ത വിദ്യാബാലനും ഡെങ്കിപ്പനി പിടിച്ചു; കൊതുക് വളര്‍ത്തരുതെന്ന് അയല്‍ക്കാരന്‍ ഷാഹിദ് കപൂറിന് കോര്‍പ്പറേഷന്റെ നോട്ടിസ്



മുംബൈ: എ സി ഇല്ലാത്തിടത്ത് പുറത്തിറങ്ങാത്തവരാണ് ബോളിവുഡ് താരങ്ങള്‍. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത സജീവമല്ലാത്ത വീട്ടില്‍ തന്നെ അടച്ചിരിക്കുന്ന വിദ്യാബാലനും ഡെങ്കിപ്പനി പിടിച്ചുവെന്നാണതാണ് ബോളിവുഡുകാരുടെ താമസ സ്ഥലത്തും നിന്നുള്ള വാര്‍ത്തകള്‍. കടുത്ത പനിയെ വിദ്യ ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
കോര്‍പ്പറേഷന് ആരോഗ്യവകുപ്പ് അധികൃതര്‍ വിദ്യയുടെ അയല്‍ക്കാരനായ ഷാഹിദ് കപൂറിന് നോട്ടീസ് നല്‍കി.

കൊതുകിന് വളരാന്‍ ഉതകുന്ന വിധത്തില്‍ സാഹചര്യം ഒരുക്കരുതെന്ന് കാണിച്ചാണ് ബിഎംസി ഷാഹിദ് കപൂറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജുഹുവിലെ താരങ്ങളുടെ വീടിന്റെ പരിസരത്തും ആരോഗ്യവിഭാഗം പരിശോധന നടത്തുന്നുണ്ട്. ഷാഹിദിന്റെ വീടിനോട് ചേര്‍ന്ന സ്വിമ്മിങ് പൂളില്‍ കൊതുകിന് വളരാനുള്ള സാഹചര്യമുണ്ടെന്ന് കണ്ടാണ് നോട്ടീസ് നല്‍കിയരിക്കുന്നത്.

No comments:

Post a Comment