Thursday, 15 September 2016

മിന്നും ഫോം, ദുലീപ് ട്രോഫി കിരീടം.. ഇനി എന്ത് വേണം ക്യാപ്റ്റന്‍ വിരാട് കോലി ഗൗതം ഗംഭീറിനെ കാണാന്‍?



കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കിട്ടിയ ഏറ്റവും വലിയ രണ്ട് അഭിമാന നിമിഷങ്ങളായിരുന്നു 2007 ലെ ട്വന്റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും. ഈ രണ്ട് ഫൈനലിലും ടോപ് സ്കോററായ ഒരാളുണ്ട്. ഓപ്പണര്‍ ഗൗതം ഗംഭീര്‍. വീരേന്ദര്‍ സേവാഗിന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ തട്ടുപൊളിപ്പന്‍ ഓപ്പണറായ ഗംഭീര്‍ പക്ഷേ ക്രിക്കറ്റ് മേലാളന്‍മാര്‍ക്ക് അഭിമതനല്ല.

യുവരാജ് സിംഗിന്റെ ഇന്ത്യ റെഡിനെ തോല്‍പിച്ച്‌ ഇന്ത്യ ബ്ലൂവിനെ ദുലീപ് ട്രോഫി ചാമ്ബ്യന്മാരാക്കിയാണ് ഗൗതം ഗംഭീര്‍ വിരാട് കോലിയുടെയും അനില്‍ കുംബ്ലെയുടെയും മറ്റ് സെലക്ടര്‍മാരുടെയും അവഗണനയ്ക്ക് മറുപടി പറഞ്ഞത്.
വെറുതെയല്ല ഗംഭീര്‍ പ്രതീക്ഷ വെച്ചത്, ഈ ദുലീപ് ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സില്‍ നാല് തവണ ഗംഭീര്‍ അര്‍ധസെഞ്ചുറി കടന്നു. ഫൈനലില്‍ അടക്കം...

ഗംഭീറിന്റെ സ്കോറുകള്‍

ബുധനാഴ്ച സമാപിച്ച ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗൗതം ഗംഭീര്‍ കാഴ്ചവെച്ചത്. 94, 36, 90, 59, 77 എന്നിങ്ങനെയായിരുന്നു ഗംഭീറിന്റെ സ്കോറുകള്‍. തീര്‍ച്ചയായും ന്യൂസിലന്‍ഡ് പരമ്ബരയ്ക്ക് ഒരു വിളി ഗംഭീര്‍ അര്‍ഹിച്ചിരുന്നു.
എതിര്‍ത്തത് വിരാട് കോലി

പ്രതീക്ഷിച്ചത് പോലെ തന്നെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഗംഭീറിന്റെ പേര് സെലക്ടര്‍മാര്‍ ചര്‍ച്ചയ്ക്കെടുത്തിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച്‌ അനില്‍ കുംബ്ലെയും ഗംഭീര്‍ ടീമിലെത്തുന്നതിനെ എതിര്‍ത്തു പോലുംഎല്ലാം ധവാന് വേണ്ടി

ഫോമിലല്ലാത്ത ശിഖര്‍ ധവാന് വേണ്ടിയാണ് ക്യാപ്റ്റനും കോച്ചും ഗൗതം ഗംഭീറിനെ കൈവിട്ടത് എന്നതാണ് ഇതിലെ രസകരമായ കാര്യം. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ധവാന് ഒരു മികച്ച പരമ്ബര കൂടിയേ തീരൂ
ഗംഭീറിന് നിരാശയുണ്ട്

സെലക്ഷന്‍ വാര്‍ത്തകളില്‍ നിരാശനായ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ - എനിക്ക് നിരാശയുണ്ട്. പക്ഷേ എന്നെ തോല്‍പിക്കാനാവില്ല. എനിക്ക് ആശങ്കയുണ്ട് പക്ഷേ ഞാനൊരു ഭീരുവല്ല. ധൈര്യമാണ് എന്റെ അഭിമാനം, ഞാന്‍ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.
സെലക്ടര്‍മാര്‍ക്ക് പൊങ്കാല

നേരത്തെ ന്യൂസിലന്‍ഡിനെതിരായ ടീമില്‍ ഗംഭീറിന് ഇടം കൊടുക്കാതിരുന്ന സെലക്ടര്‍മാരെ ട്വിറ്ററില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 34 കാരനായ ഗംഭീര്‍ ഇന്ത്യയ്ക്ക് വേണ്ടി 56 ടെസ്റ്റുകളും 147 ഏകദിനവും 37 ട്വന്റി 20 മത്സരങ്ങളും കളിച്ചു.

No comments:

Post a Comment