സൗദി അറേബ്യ, ബ്രിട്ടീഷ് അംബാസിഡര്‍, ഇസ്ലാംമതം സ്വീകരിച്ചു; 30 കൊല്ലം അറബ് രാഷ്ട്രങ്ങളില്‍ അംബാസിഡറായി പ്രവര്‍ത്തിച്ച സൈമണ്‍ കോളിസ് ഇംഗ്ലീഷ് പേര് തുടരും
സൗദിയിലെ ബ്രിട്ടീഷ് അംബാസിഡറും 60കാരനുമായ സൈമണ്‍ കോളിസ് മതംമാറി മുസ്ലീമായെന്ന് റിപ്പോര്‍ട്ട്. സിറിയക്കാരിയായ തന്റെ മുസ്ലിം ഭാര്യയ്ക്കൊപ്പം ഇദ്ദേഹം ഹജ്ജ് കര്‍മം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. നീണ്ട 30 കൊല്ലത്തോളം ബ്രിട്ടന് വേണ്ടി അംബാസിഡറായി പ്രവര്‍ത്തിച്ച നയതന്ത്രജ്ഞനാണ് അവസാനം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുന്നത്. എന്നാല്‍ മതം മാറിയാലും തന്റെ ഇംഗ്ലീഷ് പേരില്‍ തന്നെ അറിയപ്പെടാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.പരമ്ബരാഗത ഹജ്ജ് വസ്ത്രമണിഞ്ഞ് മക്കയില്‍ കോളിസ് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.സിറിയക്കാരിയായ ഹുദ അല്‍-മുജാര്‍കെച്ചിനെയാണ് ഇദ്ദേഹം വിവാഹം ചെയ്തിരുന്നത്.
2007 മുതല്‍ 2012 വരെ സിറിയയിലെ ബ്രിട്ടീഷ് അംബാസിഡറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കോളിസ്. എന്നാല്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദുമായുള്ള യുകെയുടെ ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് കോളിസ് ദൗത്യം മതിയാക്കി മടങ്ങുകയായിരുന്നു.
മിഡില്‍ ഈസ്റ്റിലെ നിരവധി മുസ്ലിം രാജ്യങ്ങളില്‍ ബ്രിട്ടന് വേണ്ടി നയതന്ത്രജ്ഞനായ ജോലി ചെയ്ത പരിചയം ഇദ്ദേഹത്തിനുണ്ട്. ഇറാഖ്, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം ബ്രിട്ടീഷ് അംബാസിഡറായിരുന്നു. കൂടാതെ യുഎഇ, യെമന്‍, ഇന്ത്യ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുതിര്‍ന്ന നയതന്ത്ര സ്ഥാനങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.രഹസ്യമായി അദ്ദേഹം 2011ല്‍ തന്നെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഹുദയെ വിവാഹം ചെയ്യുന്നതിന് തൊട്ടുമുമ്ബായിരുന്നു അത്. ഇതോടെ ഇസ്ലാമതത്തിലേക്ക് മാറുന്ന ഏറ്റവും മുതിര്‍ന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞനമാരിലൊരാളായി കോളിസ് മാറിയിരിക്കുകയാണ്. ഇത്തരത്തല്‍ മതം മാറുന്ന മിക്കവരും മുസ്ലിം പേര് സ്വീകരിക്കാറുണ്ടെങ്കിലും തന്റെ ഇപ്പോഴത്തെ പേര് തന്നെ നിലനിര്‍ത്താനാണ് കോളിസ് തീരുമാനിച്ചിരിക്കുന്നത്.
പരമ്ബരാഗത ഹജ്ജ് വസ്ത്രമണിഞ്ഞ് കോളിസും ഭാര്യയും നില്‍ക്കുന്ന ചിത്രങ്ങള്‍ ഈ ആഴ്ച ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ മതംമാററം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മെക്കയിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിന് മുന്നിലായിരുന്നു അദ്ദേഹം ഈ വസ്ത്രമണിഞ്ഞ് നിന്നിരുന്നത്. നീണ്ട 30 വര്‍ഷങ്ങളായി മുസ്ലിം സമൂഹങ്ങളില്‍ ജീവിച്ച താന്‍ അവസാനം ഇസ്ലാമായി പരിവര്‍ത്തനം ചെയ്തുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ താന്‍ എപ്പോഴാണ് മതം മാറിയിരക്കുന്നതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. മതവിശ്വാസം തികച്ചും വ്യക്തിപരമായ കാര്യമാണെന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.ഡമാസ്കസില്‍ നിന്നും 2012ല്‍ വിട്ടതിന് ശേഷം കോളിസ് 2014വരെ ഇറാഖില്‍ അംബാസിഡറായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു റിയാദില്‍ സേവനമനുഷ്ഠിക്കാനെത്തിയത്.
ഖത്തറിലെ ദോഹയിലായിരുന്നു ഇദ്ദേഹം ആദ്യമായി അംബാസിഡറായി വര്‍ത്തിച്ചത്. 2005 മുതല്‍ 2007 വരെയായിരുന്നു ഈ പ്രവര്‍ത്തന കാലം. അതിന് മുമ്ബ് ഇറാഖിലെ ബസ്രയില്‍ 2004 മുതല്‍ 2005 വരെ കോളിസ് കോണ്‍സുല്‍ ജനറലായിരുന്നു. അതിന് മുമ്ബ് നാല് വര്‍ഷക്കാലം യുഎഇയിലും ഇതേ തസ്തികയില്‍ ഇരുന്നിരുന്നു. 1996 മുതല്‍ 1999വരെ ജോര്‍ദാനിലെ അമ്മാനില്‍ ഇദ്ദേഹം ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനായിരുന്നു. ഇതാദ്യമായിട്ടാണ് ഒരു ബ്രിട്ടീഷ് അംബാസിഡര്‍ മുസ്ലീമാകുന്നതെങ്കിലും ബ്രിട്ടീഷ് നയതന്ത്രജ്ഞര്‍ ഇതിന് മുമ്ബ് തന്നെ ഇസ്ലാമായി മാറിയ ചരിത്രമുണ്ട്. കോളിസിന് മുമ്ബ് ബ്രിട്ടീഷ് നയതന്ത്രജ്ഞനായ ചാള്‍സ് ലെ ഗായ് ഈറ്റന്‍ ഹാസന്‍ അബ്ദുള്‍ ഹക്കീം എന്ന പേര് സ്വീകരിച്ച് 20ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇസ്ലാമായിരുന്നു. 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ബ്രിട്ടീഷ് ഡിപ്ലോമാറ്റായ അബ്ദുള്ളാ വില്യം ക്യുല്യം മുസ്ലിം മതം സ്വീകരിച്ചിരുന്നു.
No comments:
Post a Comment