Thursday, 15 September 2016

പശുസ്നേഹത്തിന്റെ വ്യാപ്തി പോത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ച്‌ സംഘപരിവാര്‍; ഡല്‍ഹിയില്‍ പോത്തുകളുടെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയ വാഹനം തടഞ്ഞു രണ്ടുപേരെ ഇരുമ്ബുവടി കൊണ്ടടിച്ച്‌ മൃതപ്രായരാക്കി



ന്യൂഡല്‍ഹി: ഗോമാതാവ് എന്ന പേരില്‍ പശുവധത്തിന് വിലക്കേര്‍പ്പെടുത്തിയ സംഘപരിവാര്‍, പോത്തുകളെക്കൂടി വിലക്കിന്റെ പരിധിയിലേക്ക് കൊണ്ടുവരികയാണോ? ഡല്‍ഹിയില്‍ പോത്തുകളുടെ അവശിഷ്ടങ്ങളുമായി പോയ രണ്ടുപേരെ വണ്ടി തടഞ്ഞുനിര്‍ത്തി ഇരുമ്ബു വടികൊണ്ടടിച്ച്‌ മൃതപ്രായരാക്കിയ സംഭവം, പശുസംരക്ഷണം പരിധിവിടുകയാണെന്ന സൂചന നല്‍കുന്നു.

ഡല്‍ഹിയിലെ പ്രേംഗനറിലുള്ള മദ്രസയ്ക്ക് പുറത്തുവച്ചാണ് സംഭവം. ബക്രീദിനോട് അനുബന്ധിച്ച്‌ അറുത്ത പോത്തുകളുടെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയ രണ്ടുപേരെയാണ് ഗോസംരക്ഷണ സേനക്കാര്‍ തടഞ്ഞത്.
വണ്ടിയില്‍നിന്ന് പുറത്തേയ്ക്ക് വലിച്ചിറക്കിയ ഇരുവരെയും ഇരുമ്ബുവടികൊണ്ട് അടിക്കുകയായിരുന്നു.

ഇരുവരുടെയും തുണി അഴിച്ചശേഷമായിരുന്നു മര്‍ദനം. ബഹളം കേട്ട് ഇരുഭാഗത്തും ആള്‍ക്കാര്‍ കൂടിയതോടെ സംഭവം സംഘര്‍ഷത്തിലേക്ക് നീണ്ടു. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുന്നത് തടഞ്ഞു. ഹഫീസ് അബ്ദുള്‍ ഖലീദ്, അലി ഹസന്‍ എന്നിവരാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്.

രാത്രി ഏഴരയോടെ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കയറ്റിപ്പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സമീപത്തുകൂടി മോട്ടോര്‍ ബൈക്കില്‍ കടന്നുപോയ രണ്ട് യുവാക്കള്‍ കൂടുതല്‍ ആളുകളെ കൂട്ടി സംഭവസ്ഥലത്ത് എത്തുകയും ഇരുവരെയും ര്‍ദിക്കുകയുമായിരുന്നു. യുവാക്കള്‍ വിവരം നല്‍കിയതിന് തൊട്ടുപിന്നാലെ ആറു കാറുകളിലായി ഗോസംരക്ഷണ സേനക്കാര്‍ എത്തി. ഇറച്ചിയവശിഷ്ടങ്ങള്‍ കയറ്റിപ്പോകാന്‍ നിന്ന വാഹനം തടഞ്ഞ അവര്‍ രണ്ടുപേരെയും വണ്ടിയില്‍നിന്നിറക്കി മര്‍ദിക്കുകയായിരുന്നു. മുടിക്ക് പിടിച്ച്‌ പുറത്തേയ്ക്ക് വലിച്ചിറക്കിയശേഷമായിരുന്നു മര്‍ദനം.

No comments:

Post a Comment