Thursday, 15 September 2016

ജിഷ വധക്കേസ്: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും



കൊച്ചി: പെരുമ്ബാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെതിരേ നാളെ എറുണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചേക്കും. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതിയ വിധിയുടെ പശ്ചാത്തലത്തില്‍ ജിഷ വധക്കേസിന്റെ പുരോഗതിയെ ഏറെ ആശങ്കയോടെയാണ് കേരള സമൂഹം ഉറ്റ് നോക്കുന്നത്.
ദൃക്സാക്ഷികളില്ല എന്നതാണ് ജിഷ വധക്കേസിലും പ്രോസിക്യൂഷനെ അലട്ടുന്നത്. ലൈംഗിക വൈകൃത സ്വഭാവമുളള പ്രതി ജിഷയെ മാനഭംഗപ്പെടുത്താനുളള ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള 90 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു.
അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് വ്യവസ്ഥ. എന്നാല്‍ പൊതു അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം കുറ്റപത്രം സമര്‍പ്പിക്കാമെന്ന നിയമത്തിലെ നിര്‍ദേശം അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്റെ നീക്കം. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്.
ലൈംഗിക വൈകൃത സ്വഭാവം പ്രകടിപ്പിച്ചിരുന്ന പ്രതി ജിഷയെ മുമ്ബേതന്നെ ശ്രദ്ധിച്ചിരുന്നു. സംഭവദിവസം വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി വീട്ടിലേക്ക് ചെന്നു. ഈ സമയം ജിഷ ചെരുപ്പെടുത്ത് അടിക്കുമെന്ന് ആംഗ്യം കാണിച്ചു. ക്രുദ്ധനായ പ്രതി ആദ്യം തിരിഞ്ഞുനടന്നശേഷം പിന്നീട് തിരികെ ചെന്ന് വീടിനുളളില്‍ ജിഷയെ കടന്നുപിടിച്ചു. ജിഷ ചെറുത്തതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ആദ്യം കഴുത്തിലും പിന്നീട് അടിവയറ്റിലും കുത്തി. മല്‍പ്പിടിത്തത്തില്‍ ജിഷയുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി. മരണവെപ്രാളത്തില്‍ വെളളം ചോദിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന മദ്യം വായിലേക്ക് ഒഴിച്ചു. കുറച്ചുസമയം കൂടി മുറിയില്‍ നിന്നശേഷം ജിഷ മരിച്ചെന്ന് ഉറപ്പിച്ച ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. കുത്താനുപയോഗിച്ച കത്തി വീടിന്റെ പിന്നാമ്ബുറത്തേക്കെറിഞ്ഞു. തിരിച്ചിറങ്ങുമ്ബോള്‍ സമീപത്തെ കനാലില്‍ ചെരുപ്പ് പതിഞ്ഞുപോയെന്നും കുറ്റപത്രത്തിലുണ്ട്. അമീര്‍ ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അമീറിന്റെ സുഹൃത്തായ അനാര്‍ ഉള്‍ അടക്കമുളളവരെക്കുറിച്ച്‌ കുറ്റപത്രത്തില്‍ പരാമര്‍ശങ്ങളില്ല. വിരലടയാളം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കും റിപ്പോര്‍ട്ടില്‍ ഉത്തരമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏപ്രില്‍ 28നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കനാല്‍ പുറമ്ബോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ ക്രൂരപീഡനത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 16നാണ് പ്രതി അമീറുള്ളിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നും അറസ്റ്റ് ചെയ്തിരുന്നത്.

No comments:

Post a Comment