ഓസ്ട്രേലിയയില്‍ മലയാളി യുവഡോക്ടര്‍ മരിച്ച നിലയില്‍; തിരുവോണ ദിവസം കാറില്‍ പുറത്തു പോയ ടിനുവിന്റെ മൃതദേഹം കണ്ടെത്തിയത് വീടിനു സമീപത്തെ തെരുവില്‍നിന്ന്
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിയും ദന്തഡോക്ടറുമായ ടിനു തോമസാണ് (28) മരിച്ചത്. മെല്‍ബണിലെ റോവില്ലയിലെ ടിനുവിന്റെ വീടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവോണ ദിവസമായ ബുധനാഴ്ച വൈകിട്ട് ആറിന് ടിനുവിനെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
വൈകുന്നേരം കാറില്‍ പുറത്തുപോയ ടിനു പിന്നീട് തിരിച്ചുവന്നില്ല. ഇന്ന് രാവിലെ വീടിനു സമീപത്തെ തെരുവില്‍നിന്നും ടിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കളോടൊപ്പമായിരുന്നു ടിനു താമസിച്ചിരുന്നത്. തിരുവല്ല സ്വദേശി തോമസ് ജോര്‍ജിന്റെയും (സന്തോഷ് ) ആനിയുടെയും ഏക മകനാണ് അവിവാഹിതനായ ടിനു തോമസ്.
No comments:
Post a Comment