Thursday, 15 September 2016

രാജ്യറാണി, അമൃത എക്സപ്രസ് ട്രെയിനുകളില്‍ ബോംബ് ഭീഷണി ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനുകള്‍ പരിശോധിയ്ക്കുന്നു



ഷൊര്‍ണ്ണൂര്‍: തിരുവനന്തപുരം നിലമ്ബൂര്‍ രാജ്യറാണി, തിരുവനന്തപുരം പാലക്കാട് അമൃത എക്സപ്രസ് എന്നീ ട്രെയിനുകളില്‍ ബോംബ് ഭീഷണി. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് ട്രെയിനുകളിലും പരിശോധന നടത്തുകയാണ്. ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന.

രാജ്യറാണി എക്സ്പ്രസില്‍ യാത്ര ചെയ്ത യുവാവിന്റെ ഫോണ്‍ വാങ്ങി മറ്റൊരു യുവാവ് മൂന്ന് നമ്ബറുകളിലേക്ക് വിളിച്ച്‌ ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്തയാള്‍ തൃശ്ശൂരില്‍ ഇറങ്ങി. ട്രെയിന്‍ ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ ഫോണിന്റെ ഉടമയായ യുവാവാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഫോണില്‍ നിന്ന് വിളിച്ച നമ്ബറുകള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് ഫോണ്‍ വിളിച്ചതെന്ന് കരുതുന്നു. ബോംബ് സ്ക്വാഡിന്റെ പരിശോധന പ്ലാറ്റ്ഫോമില്‍വച്ചായതിനാല്‍ മറ്റു ട്രെയിനുകളുടെ സമയക്രമീകരത്തെ ബാധിച്ചിട്ടില്ല.

No comments:

Post a Comment