Thursday, 15 September 2016

സൗമ്യ വധക്കേസ്: എ.കെ.ബാലന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തും



തിരുവന്തപുരം• സൗമ്യവധക്കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളെക്കുറിച്ചു നിയമമന്ത്രി മന്ത്രി എ.കെ.ബാലന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തും. ഡല്‍ഹിയിലാണു ചര്‍ച്ച നടക്കുക. പുനഃപരിശോധന ഹര്‍ജി നല്‍കുന്ന വിഷയമാകും പ്രധാനമായും ചര്‍ച്ച ചെയ്യുക.

നിലവിലെ സര്‍ക്കാര്‍ അഭിഭാഷകനായ തോമസ് പി.ജോസഫിനെ തന്നെ പുനഃപരിശോധന ഹര്‍ജിയിലും നിയോഗിക്കുന്നതിനോട് സര്‍ക്കാരിനു എതിര്‍പ്പില്ല. പ്രോസിക്യൂഷന്‍ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എജിയുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ.

No comments:

Post a Comment