മഹാബലി സങ്കല്‍പ്പത്തെ വാമനജയന്തിയാക്കി ഹിന്ദു വര്‍ഗീയവാദികള്‍ പുതിയ ഓണസങ്കല്‍പ്പം മെനയുന്നു: എം വി ഗോവിന്ദന്‍
തലശ്ശേരി: സമത്വസുന്ദരരാജ്യമെന്ന മഹാബലിയുടെ സങ്കല്‍പ്പത്തെ വാമനജയന്തിയാക്കി മാറ്റി പുതിയ ഓണസങ്കല്‍പ്പം ഉണ്ടാക്കാനുള്ള ശ്രമമാണ് സവര്‍ണമേധാവിത്വം നടത്തുന്നതെന്നും സിപിഎം നേതാവ് എം വി ഗോവിന്ദന്‍. മഹാബലിക്ക് പറ്റിയ 'അബദ്ധ' മാണ് 1957 ല്‍ ഇഎംഎസ് സര്‍ക്കാരിന് സംഭവിച്ചതെന്നും കുടിയൊഴിപ്പിക്കലിനെ എതിര്‍ത്ത ഇഎംഎസ് സര്‍ക്കാരിനെ വിമോചന സമരം നടത്തിയാണ് ഇല്ലാതാക്കിയതെന്നും പറഞ്ഞു.
അമിത്ഷാ വാമന വിജയാശംസ നേരുകയും ചെയ്യുന്നത് ഇതിന്‍റെ ഭാഗമാണ്. ദേശീയത, സവര്‍ണ്ണ മേധാവിത്വം എന്നീ രണ്ടു മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഹിന്ദു വര്‍ഗ്ഗീയത ജനങ്ങളെ പറ്റിക്കുകയാണെന്നും സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി വന്നതല്ല ഹിന്ദു വര്‍ഗ്ഗീയ വാദികളെന്നും അദ്ദേഹം പറഞ്ഞു.
സാമ്രാജ്യത്വത്തിന് അനുകൂലമായി ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരാണ് ഹിന്ദു വര്‍ഗ്ഗീയ വാദികള്‍.
വര്‍ഗീയ ഹിന്ദുത്വ അജന്‍ഡ ഇന്ത്യയില്‍ പ്രായോഗികമാകില്ല. സാമ്രാജ്യത്വ വിരുദ്ധസമരം ശക്തമായി മുന്പോട്ട് കൊണ്ടുപോകേണ്ട അവസ്ഥയാണ്. 1940 സെപ്തംബര്‍ 15 ന്‍റെ മൊറാഴ സംഭവമാണ് ആന്തൂര്‍, കല്യാശേരി പഞ്ചായത്തുകള്‍ ഇപ്പോഴും പാര്‍ട്ടിക്ക് എതിരില്ലാതാക്കിയത്. തലശ്ശേരിയില്‍ അബു-ചാത്തുക്കുട്ടി രക്തസാക്ഷിദിനാ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
No comments:
Post a Comment