ബന്ദ് കാരണം വണ്ടി കിട്ടിയില്ല; പ്രതിശ്രുത വധു വിവാഹവേദിയില്‍ എത്തിയത് കിലോമീറ്ററുകള്‍ നടന്ന്
കര്‍ണാടകയിലെ സംഘര്‍ഷം കാരണം പൊതുഗതാഗത സംവിധാനങ്ങളോ മറ്റു വാഹനസൗകര്യമോ ലഭ്യമായിരുന്നില്ല. ബന്ദ് കാരണം എല്ലാം സ്തംഭിച്ചതിനാല്‍ 25കാരിയായ പ്രേമ നടന്നുപോകാമെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു. മനസ്സില്ലാമനസ്സോടെ ബന്ധുക്കള്‍ അംഗീകരിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഹൊസൂരിലേക്കാണ് പ്രേമയും ബന്ധുക്കളും നടന്നത്.
തമിഴ്നാട് സ്വദേശിയായ യുവാവുമായാണ് വിവാഹം.
ഹൊസൂരില്‍ എത്തിയാല്‍ വാഹനസൗകര്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രേമയുടെ ബന്ധുക്കള്‍. അവിടെ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള വാണിയമ്ബാടിയില്‍ വച്ചാണ് വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമായി അറുനൂറോളം പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും വാഹനമില്ലാത്തതിനാല്‍ അടുത്ത ബന്ധുക്കളായ 20 പേര്‍ മാത്രമാണ് വധുവിനൊപ്പം ഉള്ളത്. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ടായിരുന്നു പ്രേമയുടെയും കൂട്ടരുടെയും അസാധാരണ യാത്ര.
No comments:
Post a Comment