Wednesday, 14 September 2016

ബെംഗളൂരു: വ്യാജ ബില്‍ പാസാക്കാത്തതിന് ഉദ്യോഗസ്ഥന്റെ കൈപത്തി വെട്ടിയെടുത്തു



ബെംഗളൂരു: മഹാത്മാ ഗാന്ധി നാഷ്ണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ടില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ കൈപത്തി വെട്ടിമാറ്റി. വ്യാജ ബില്‍ പാസാക്കാത്തതിനെ തുടര്‍ന്ന് രണ്ട് കോണ്‍ട്രോക്ടര്‍മാര്‍ ചേര്‍ന്നാണ് വടിവാള്‍ ഉപയോഗിച്ച്‌ എച്ച്‌ ആര്‍ ശ്രീനിവാസന്റെ(53) കൈപത്തി വെട്ടിയെടുത്ത്.

തിങ്കളാഴ്ചയാണ് കേശവ, മഞ്ജുനാഥ് എന്ന രണ്ട് കോണ്ടട്രോക്ടര്‍മാര്‍ ചേര്‍ന്നാണ് ശ്രീനിവാസനെ ആക്രമിച്ചത്. വലത് കൈയ്യുടെ കൈപത്തിയാണ് വെട്ടി മാറ്റിയത്. ഇദ്ദേഹം ഇപ്പോള്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൈപത്തി തുന്നി ചേര്‍ത്ത് വെച്ചെങ്കിലും സാധാരണരീതിയില്‍ ആകാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.


കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ റൂറല്‍ ഏരിയയില്‍ ജോലി പദ്ധതി നടപ്പില്‍ വരുത്തുകയാണ് ശ്രീനിവാസ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രൊജക്ടുകളുടെയും ടെക്നിക്കല്‍ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതും അനുവാദം നല്‍കുന്നതും ശ്രീനിവാസ് ആണ്. കോണ്‍ട്രോക്ടര്‍മാര്‍ക്കുള്ള ബില്ലുകളില്‍ ശ്രീനിവാസ് ഒപ്പു വെച്ചാല്‍ മാത്രമേ പാസാക്കുകയുള്ളൂ.

മഴവെള്ള സംഭരണത്തിനായി ബഗനഹള്ളിയില്‍ സന്ദര്‍ശിച്ചപ്പോള്‍ കോണ്‍ട്രാക്ടര്‍മാര്‍ അളവില്‍ പിഴവ് വരുത്തിയതായി കണ്ടെത്തി. കണക്കില്‍ 69,000 രൂപ അനുവദിച്ചിരുന്ന പദ്ധതിയ്ക്ക് 42000 രൂപ മാത്രമാണ് ശ്രീനിവാസ് അനുവദിച്ചത്. ഇത് കോണ്‍ട്രാക്ടര്‍മാരുമായി തര്‍ക്കത്തിന് ഇടവരുത്തി.

തിങ്കളാഴ്ച വൈകുനേരം താലൂക്ക് ഓഫീസില്‍ എത്തിയ കോണ്‍ട്രോക്ടര്‍മാര്‍ ബില്ലില്‍ ഒപ്പ് വെച്ചിലെങ്കില്‍ കൈ വെട്ടിയെടുക്കും എന്ന് ഭീഷണിപ്പെടുത്തി. ജോലി കളിഞ്ഞ് വീട്ടിലേക്ക് പോകുമ്ബോഴാണ് ബൈക്കിലെത്തിയ സംഘം ശ്രീനിവാസിനെ വടിവാള്‍ ഉപയോഗിച്ച്‌ ആക്രമിച്ചത്. ശ്രീനിവാസിന്റെ പരാതിയില്‍ ബുധനാഴ്ച പ്രതികലെ പോലീസ് അറസ്റ്റ് ചെയ്തു.

No comments:

Post a Comment