ഒന്നും വെളിപ്പെടുത്താത്ത ആ ഒറ്റമുറി വീട്
ഗോവിന്ദച്ചാമിയുടെ ഊരും വീടും തേടി ഞങ്ങള്‍ തമിഴ്നാട്ടിലേക്കു പോയത് 2012 മാര്‍ച്ച് രണ്ടാംവാരത്തിലാണ്. അപ്പോള്‍ ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ചെന്നൈയില്‍ നിന്ന് 247 കിലോമീറ്റര്‍ അകലെയാണു കടലോര ജില്ലയായ കടലൂരിലെ സമത്വപുരം ഗ്രാമം. ഈറമരക്കാടുകളും കരിമ്ബും നെല്‍ക്കൃഷിയുമുള്ള വിരുതാചലം താലൂക്കിലാണിത്. സമത്വം എന്ന ആശയം അരക്കിട്ടുറപ്പിക്കാന്‍ 1998ല്‍ കരുണാനിധി സര്‍ക്കാരാണു തരിശുകിടന്ന പുറമ്ബോക്ക് ഭൂമിയില്‍ സമത്വപുരം ഗ്രാമം നിര്‍മിച്ചത്.
അവിടെ ഒറ്റമുറി വീട്ടില്‍ ഞങ്ങള്‍ ഗോവിന്ദച്ചാമിയുടെ മൂത്ത സഹോദരന്‍ സുബ്രഹ്മണ്യനെ കണ്ടു. ഡിണ്ടിഗല്‍ ജയിലില്‍നിന്നു ശിക്ഷ കഴിഞ്ഞിറങ്ങിയ സുബ്രഹ്മണ്യന്‍ അന്നു പറഞ്ഞത് എന്തു കൊടുത്തും ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍നിന്ന് രക്ഷിക്കുമെന്നാണ്.
കേരളത്തില്‍ കേസ് നടത്തിപ്പിനു പണം ചെലവാക്കുന്നത് ആരെന്നുമാത്രം സുബ്രഹ്മണ്യന്‍ വെളിപ്പെടുത്തിയില്ല.
സേലം, ഇറോഡ്, കോയമ്ബത്തൂര്‍ റെയില്‍വേ പൊലീസിലും ഗോവിന്ദച്ചാമിക്കെതിരെ കേസുകളുണ്ടായിരുന്നു. റെയില്‍വേ പൊലീസില്‍ ജോലിയുണ്ടായിരുന്ന ഭാരതിദാസന്‍ എന്നയാള്‍ പറഞ്ഞതു മാലപൊട്ടിക്കലും സ്ത്രീകളെ കടന്നുപിടിക്കലും ഗോവിന്ദച്ചാമിയുടെ സ്ഥിരം തൊഴിലാണെന്നാണ്.
No comments:
Post a Comment