സൗമ്യയുടെ അമ്മയെ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു
തൃശൂര്‍• സൗമ്യയുടെ അമ്മ സുമതിയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. തൃശൂരിലെ സൗമ്യയുടെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. ഷാഫി പറമ്ബില്‍ എംഎല്‍എ ഒപ്പമുണ്ടായിരുന്നു.
സൗമ്യ വധക്കേസ് നടത്തിപ്പിലെ വീഴ്ചയ്ക്ക് ഇടതുസര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസുകളുടെ ഏകോപനച്ചുമതലയുള്ള സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ മാറ്റിയത് ഇടതുസര്‍ക്കാരാണ്. പുതുതായെത്തിയ ആള്‍ ഏകോപനം നടത്തിയില്ല. എജിയുടെയും ഡിജിപിയുടെയും ഭാഗത്തും വീഴ്ചയെന്നു ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തിയിരുന്നു.
No comments:
Post a Comment