ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പൊതുസമൂഹത്തിന് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും: വിഎം സുധീരന്‍
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ നിരാശ പങ്കുവച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. കോതടിയില്‍ സര്‍ക്കാരിനും സര്‍ക്കാര്‍ അഭിഭാഷകനും അതിഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. തെറ്റായ സന്ദേശമാണ് ഈ വിധി നല്‍കുന്നത്. സ്ത്രീ സുരക്ഷയെ മാത്രമല്ല, കേരള സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന, വലിയ ആശങ്കയോടെ മാത്രം നോക്കികാണുന്ന വിധിയാണിത്.
നിയമവാഴ്ചയില്‍ പൊതുസമൂഹത്തിനുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയാണിത്. നിയമപരമായി എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ കേസ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഏതു ക്രിമിനല്‍ കുറ്റം ചെയ്താലും ജനാധിപത്യ സംവിധാനത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ലെന്ന തെറ്റായ സന്ദേശമാണ് വിധിയിലൂടെ പുറത്തുവന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി വനല്‍കിയ അപ്പീലിലാണ് വിധി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍ പ്രതികരിച്ചിരുന്നു. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ കൊലപാതകം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏതാനും വരികള്‍ മാത്രമായിരുന്നു വിധി പ്രസ്താവത്തിലുണ്ടായിരുന്നത്. ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്. ഇത് പ്രകാരം നല്‍കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. ഗോവിന്ദച്ചാമി ഇതിനോടകം ജയിലില്‍ കഴിഞ്ഞ കാലയളവും ശിക്ഷാ കാലയളവായി പരിഗണിക്കും.
No comments:
Post a Comment