കൊല ചെയ്തെന്ന് തെളിവില്ല; പൊലീസും പ്രോസിക്യൂഷനും നടത്തിയ നാടകമെന്നും ബി.എ.ആളൂര്‍
ന്യൂഡല്‍ഹി• ഗോവിന്ദച്ചാമി കൊലപാതകം ചെയ്തുവെന്നതിന് തെളിവൊന്നുമില്ലെന്നു സുപ്രീം കോടതി വിധിക്കുശേഷം പ്രതിഭാഗം അഭിഭാഷകനായ ബി.എ.ആളൂര്‍. ഇത്രയും നാള്‍ കണ്ടതു പൊലീസും പ്രോസിക്യൂഷനും ചേര്‍ന്നുനടത്തിയ നാടകമാണ്. ഗോവിന്ദച്ചാമിയെ തമിഴ്നാട്ടിലെ ജയിലിലേക്കു മാറ്റാന്‍ അപേക്ഷ നല്‍കുമെന്നും ആളൂര്‍ അറിയിച്ചു. കേരളത്തിലെ ജയിലില്‍ ഗോവിന്ദച്ചാമി സുരക്ഷിതനല്ലെന്ന് വ്യക്തമാക്കിയാണ് ഗോവിന്ദച്ചാമിയെ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാനുള്ള നീക്കം.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി ഏഴു വര്‍ഷം കഠിന തടവായി ശിക്ഷ ചുരുക്കിയിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
No comments:
Post a Comment