Wednesday, 14 September 2016

ഹില്ലാരി ക്ലിന്റണ് വിഷം കൊടുത്തത് വ്ലാദിമെര്‍ പുട്ടിന്റെ ഏജന്റുമാരോ...? പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ ആരോഗ്യ ചര്‍ച്ച കാടുകയറുന്നു



വാഷിങ്ടണ്‍: 9/11ലെ തീവ്രവാദ ആക്രമണത്തിന്റെ അനുസ്മരണ ചടങ്ങിനിടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലാരി ക്ലിന്റണ്‍ കുഴഞ്ഞ് വീണതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കാടുകയറുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമെര്‍ പുട്ടിന്റെ ഏജന്റുമാര്‍ ഹില്ലാരിക്ക് വിഷം കൊടുത്തതിനാലാവാം അവര്‍ തളര്‍ന്ന് വീണതെന്ന വെളിപ്പെടുത്തലുമായി ഇപ്പോഴിതാ ലോകപ്രശസ്ത ഫോറന്‍സിക് പാത്തോളജിസ്റ്റായ ഡോ. ബെന്നെറ്റ് ഒമാലും രംഗത്തെത്തിയിരിക്കുന്നു.
ഞായറാഴ്ച നടന്ന പരിപാടിക്കിടെ ഹില്ലാരി അവരുടെ സീക്രട്ട് സര്‍വീസ് ഏജന്റുമാരുടെ കൈകളിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ന്യൂമോണിയ ബാധയാണെന്നായിരുന്നു തുടര്‍ന്ന് നടന്ന പരിശോധനകളില്‍ തെളിഞ്ഞിരുന്നത്. തുടര്‍ന്ന് ഹില്ലാരിയുടെ ആരോഗ്യത്തെ കുറിച്ച്‌ കടുത്ത ആശങ്ക നിറഞ്ഞ ചര്‍ച്ചകളായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്.

ഹില്ലാരി ക്ലിന്റന്റെ രക്തം ടോക്സികോളജിക് അനലൈസിസിന് വിധേയയാക്കാന്‍ താന്‍ അവരുടെ കാംപയിന്‍കാരോട് നിര്‍ദേശിച്ചിരുന്നവെന്നും ഇതിലൂടെ അവര്‍ക്ക് വിഷബാധയേറ്റിട്ടുണ്ടെന്ന് തെളിഞ്ഞേക്കാമെന്നും ഡോ. ഒമാലു നിര്‍ദേശിക്കുന്നു. താന്‍ പുട്ടിനെയും ട്രംപിനെയും വിശ്വസിക്കുന്നില്ലെന്നും ഇവര്‍ രണ്ടു പേരും ഇതിന് ഉത്തരവാദികളാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയായ കണ്‍ക്ലൂഷനില്‍ ഡോ. ഒമാലുവായി പ്രശസ്ത നടന്‍ വില്‍ സ്മിത്ത് വേഷമിട്ടിരുന്നു. യുഎസിലെ മുന്‍ എന്‍എഫ്‌എല്‍ ഫുട്ബോളര്‍മാരെ അദ്ദേഹം എത്തരത്തിലാണ് ചികിത്സിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന ചിത്രമായിരുന്നു ഇത്.

എന്നാല്‍ ഡോ.ഒമാലുവിന്റെ ആരോപണത്തോട് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിട്ടില്ല. ഹില്ലാരിക്ക വേഗം സുഖപ്പെടട്ടേയെന്നും സെപ്റ്റംബര്‍ 22ന് നടക്കുന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ അവരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബ് തൊഴിലാളി ദിനത്തില്‍ ഓഹിയോവിലെ പ്രചാരണത്തില്‍ പ്രസംഗിക്കുമ്ബോള്‍ ഹില്ലാരിക്ക് കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. അത് ന്യൂമോണിയ ആയി പരിണമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ചപ്പാക്വായിലെ ഹില്ലാരിയുടെ വീട്ടില്‍ വച്ച്‌ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഡോക്ടര്‍ അവര്‍ക്ക് ന്യൂമോണിയ ആണെന്ന വിവരം ഹില്ലാരിയുടെ കാംപയിന്‍ ടീമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അലര്‍ജി മൂലമുള്ള തുടര്‍ച്ചയായുള്ള്ള ചുമ മൂലം ഹില്ലാരി വിഷമത അനുഭവിച്ചിരുന്നുവെന്നും നിലവില്‍ ന്യൂമോണിയയ്ക്ക് അടിപ്പെട്ടിരിക്കുന്നുവെന്നും ആന്റിബയോട്ടിക്സ് നല്‍കി വിശ്രമിക്കാനും നേരത്തെ തയ്യാറാക്കിയ ഷെഡ്യൂളുകള്‍ മാറിയ സാഹചര്യത്തിനനുസരിച്ച്‌ പുനക്രമീകരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.




ട്വിന്‍ ടവര്‍ സൈറ്റില്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് നിന്നിരുന്ന ഹില്ലാരി നില്‍ക്കാന്‍ കഴിയാതെ വിഷമിക്കുന്നതും തുടര്‍ന്ന് വീഴുന്നതുമായ ഫൂട്ടേജ് പുറത്ത് വന്നിരുന്നു. ഉടന്‍ അവരുടെ സഹായികളും സീക്രട്ട് സര്‍വീസ് ഏജന്റുമാരും അവരെ താങ്ങിയെടുത്ത് വാനിന്റെ പുറക് സീറ്റിലേക്ക് എടുത്ത് കിടത്തുകയായിരുന്നു.പിന്നീട് മകള്‍ ചെല്‍സിയയുടെ മാന്‍ഹാട്ടനിലുള്ള അപാര്‍ട്ട്മെന്റിലേക്ക് കൊണ്ടു പോയിരുന്നു. രണ്ട് മണിക്കൂറിന് ശേഷം രാവിലെ 11.45ന് ഹില്ലാരി തെളിഞ്ഞ പുഞ്ചിരിയോടെ എഴുന്നേല്‍ക്കുകയും തനിക്ക് കുഴപ്പമില്ലെന്ന് പറയുകയും ചെയ്തിരുന്നു. അല്‍പസമയം കഴിഞ്ഞ് ന്യൂയോര്‍ക്കിലെ ചാപാക്വേയിലുള്ള തന്റെ വസതിയിലേക്കായിരുന്നു അവര്‍ പോയിരുന്നത്.

No comments:

Post a Comment