Wednesday, 14 September 2016

പാരാലിംപിക്സില്‍ ഇന്ത്യന്‍ അഭിമാനമായി ദേവേന്ദ്ര... ജാവലിന്‍ ത്രോയില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണം



റിയോ ഡി ജനീറോ: ഒളിംപിക്സ് കഴിഞ്ഞേയുള്ളൂ, പക്ഷേ റിയോ ഡി ജനീറോയ്ക്ക് വിശ്രമിക്കാറായിട്ടില്ല. ഒളിംപിക്സിന് ശേഷം പാരാലിംപിക്സിനും വേദി റിയോ തന്നെയാണ്.

ഒളിംപിക്സില്‍ സവര്‍ണം നേടാനായില്ല എന്ന ദു:ഖം എല്ലാ ഇന്ത്യക്കാര്‍ക്കും ഉണ്ടാകും. എന്നാല്‍ ആ ദു:ഖം മറയ്ക്കുന്നതാണ് ഇപ്പോള്‍ പാരാലിംപിക്സില്‍ സ്വന്തമാക്കിയ നേട്ടം. ഇന്ത്യന്‍ താരം ദേവേന്ദ്ര ജാചാരിയ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി.

ലോക റെക്കോര്‍ഡോടെയാണ് ദേവേന്ദ്ര സവര്‍ണം നേടിയത്. തിരുത്തിയതാകട്ടെ താന്‍ തന്നെ കുറിച്ച റെക്കോര്‍ഡ്.
2004 ല്‍ നടന്ന ഏഥന്‍സ് പാരാലിംപിക്സില്‍ ആയിരുന്നു 62.15 മീറ്റര്‍ എറിഞ്ഞ ദേവേന്ദ്ര ആദ്യമായി ലോകറെക്കോര്‍ഡ് ഇട്ടത്. അന്നും ദേവേന്ദ്ര സ്വര്‍ണം നേടി.

ഇത്തവണ 63.97 മീറ്റര്‍ ആണ് ദേവേന്ദ്ര എറിഞ്ഞത്. ലോക റാങ്കിങ്ങില്‍ മൂന്നാമതാണ് ഇപ്പോള്‍ ഈ താരം. പാരാലിംപിക്സില്‍ രണ്ട് സവര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് ദേവേന്ദ്ര.

ഇതുവരെ ഇന്ത്യക്ക് നാല് മെഡലുകളാണ് റിയോയില്‍ ലഭിച്ചിട്ടുള്ളത്. ഹൈജമ്ബില്‍ തമിഴ്നാട്ടുകാരനായ തങ്കവേലു മാരിയപ്പന്‍ സ്വര്‍ണം നേടി. ഇതേയിനത്തില്‍ ഇന്ത്യയുടെ വരുണ്‍ ഭാട്ടി വെങ്കലവും സ്വന്തമാക്കി. വനിതകളുടെ ഷോട്ട് പുട്ടില്‍ ദീപ മാലിക്ക് വെള്ളി മെഡല്‍ നേടിയിട്ടുണ്ട്.

No comments:

Post a Comment