അവസാന നിമിഷം പ്രോസിക്യൂഷനെ മാറ്റാനുള്ള ശ്രമം അനുവദിക്കില്ല; സൗമ്യ കേസില്‍ ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ ഇന്ന് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കും; കൊലപാതക കുറ്റം ഒഴിവാക്കി ബലാത്സംഗത്തിന് മാത്രം ശിക്ഷിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ന്യുഡല്‍ഹി: ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്നാണ് കേരളം ഒരുപോലെ ആഗ്രഹിക്കുന്നത്. എന്നാല്‍, കേരളം മരണശിക്ഷ ആഗ്രഹിച്ച വ്യക്തി തൂക്കുകയറില്‍ നിന്നും രക്ഷപെടുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധിപറയുകയാണ്. സൗമ്യയുടെ മരണം അപകടമാണെന്നും ഇക്കാര്യത്തില്‍ കീഴ് കോടതികളില്‍ നിന്നുമുണ്ടായ വിധി റദ്ദു ചെയ്യണമെന്നുമാണ് പ്രതിയൂടെ ആവശ്യം.
ജസ്്റ്റീസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തേ ഗോവിന്ദചാമിയെ വധശിക്ഷയ്ക്ക് വിധിച്ച കീഴ്കോടതി വിധി ഹൈക്കോടതി ശരി വച്ചതിന് പിന്നാലെയാണ് പ്രതി സുപ്രീംകോടതിയിലെത്തിയത്. ഹര്‍ജി പരിഗണിച്ച കോടതി ഗോവിന്ദചാമിയാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന കാര്യത്തിന് ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ ഊഹാപോഹങ്ങളല്ല കോടതിക്ക് വേണ്ടത്, തെളിവുകളാണെന്നും സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്നതില്‍ ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന് സാധ്യമായിട്ടില്ലെന്നും സുപ്രീംകോടതി വിലയിരുത്തി. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരതരമായി വീഴ്ച്ചയാണെന്ന് പൊതുവിലയിരുത്തലുമുണ്ടായി. ഇതോടെ പ്രോസിക്യൂഷനെ മാറ്റാനുള്ള ശ്രമങ്ങളുണ്ടെങ്കിലും വാദം പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി അതിനും സാധിക്കില്ല. കേസില്‍ കീഴ്കോടതിയില്‍ ഹാജരായ പ്രോസിക്യൂട്ടറെ സുപ്രീംകോടതിയില്‍ മാറ്റിയതിന് കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിന് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഇത്തരമൊരു നീക്കമുണ്ടായത്.
2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ, ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ നല്‍കി. വധശിക്ഷ കേരള ഹൈക്കോടതിയും ശരിവച്ചു. ഈ ശിക്ഷയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ഗോവിന്ദച്ചാമി ഹര്‍ജി നല്‍കിയത്.
കൊലപാതകം തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തലെങ്കില്‍ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. ബലാത്സംഗംമോഷണം ഉള്‍പ്പെടെ മറ്റ് 13 കുറ്റങ്ങളില്‍ മാത്രമാകും ഗോവിന്ദച്ചാമിയുടെ ശിക്ഷ.
No comments:
Post a Comment