ഇസ്രയേലുമായി ഏറ്റവും വലിയ സൈനിക കരാറില്‍ ഏര്‍പ്പെട്ട് അമേരിക്ക
അമേരിക്കയുടെ ചരിത്രത്തിലെ ഒരു വിദേശ രാജ്യവുമായുള്ള ഏറ്റവും വലിയ സൈനിക കരാറാണിത്
വാഷിങ്ടണ്‍: അമേരിക്കയും ഇസ്രയേലും ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കരാറില്‍ ഒപ്പുവച്ചു. പത്തു വര്‍ഷത്തേക്ക് 3800 കോടി ഡോളറിന്റെ സൈനിക സഹായം കരാര്‍ പ്രകാരം ഇസ്രായേലിന് അമേരിക്ക നല്‍കും. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വിദേശ രാജ്യവുമായി ഏര്‍പ്പെടുന്ന ഏറ്റവും വലിയ സൈനിക കരാറാണിത്. പത്തു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും ഉടമ്ബടിയില്‍ ഒപ്പുവച്ചത്.
അമേരിക്കന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനോണ്‍ ഇസ്രായേല്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്കബ് നാഗേല്‍ എന്നിവരാണ് ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം നിലവിലെ മിസൈല്‍ പ്രതിരോധ ഫണ്ട് സൈനിക സഹായത്തില്‍ കൂട്ടിച്ചേര്‍ക്കും. 60 കോടി ഡോളറാണ് മിസൈല്‍ പ്രതിരോധ ഫണ്ടായി അമേരിക്ക പ്രതിവര്‍ഷം ഇസ്രായേലിന് നല്‍കി വരുന്നത്.
കൂടാതെ നിലവിലുള്ള യുദ്ധവിമാനത്തിന്റെ പ്രഹരശേഷിയും സാങ്കേതിക വിദ്യയും ഇസ്രായേലിന് വര്‍ധിപ്പിച്ച് നല്‍കും. കരസേനക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും.
പുതിയ കരാര്‍ അപകടകാരികളായ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇസ്രായേലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക്വഹിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. അടുത്ത ഒരു ദശകത്തേക്ക് ഇസ്രായേലിന്റെ ശക്തി കൂടുതല്‍ ബലപ്പെടുത്തന്നതാവും ചരിത്രപരമായ ഈ കാരറെന്നും ഇസ്രായേല്‍ പ്രസിഡന്റെ ബെഞ്ചമിന് നെതന്യാഹുവും പ്രസ്താവിച്ചു. അമേരിക്കയു ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് കരാറില്‍നിന്ന് വ്യക്തമാകുമെന്നും നെതന്യാഹു പറഞ്ഞു.
No comments:
Post a Comment