Wednesday, 14 September 2016

പെന്‍ഷന്‍കാര്‍ക്ക് തല്‍സ്ഥിതി അറിയാനും പരാതി നല്‍കാനും വെബ്സൈറ്റ്



ന്യൂഡല്‍ഹി: പെന്‍ഷന്‍കാര്‍ക്ക് ഇനി എസ്‌എംഎസ് വഴിയും വെബ് സൈറ്റ് വഴിയും കൂടുതല്‍ കാര്യങ്ങള്‍ അറിയാം.

അതിനുവേണ്ടിയുള്ള പുതിയ വെബ് സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് കഴിഞ്ഞദിവസം വെബ് സൈറ്റ് പുറത്തിറക്കിയത്.

പെന്‍ഷന്‍കാര്‍ക്ക് ലോഗിന്‍ ചെയ്ത് തന്റെ പെന്‍ഷന്‍ വിവരങ്ങള്‍ മനസിലാക്കാം.
തല്‍സ്ഥിതി അറിയാം. പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികളും നല്‍കാം. എസ്‌എംഎസ് വഴിയും വിവരങ്ങളള്‍ ലഭിക്കും.

11.61 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

No comments:

Post a Comment