എനിക്ക് നെഞ്ചു പൊട്ടിപ്പോകുന്നു.. ഒന്നും അറിയാത്ത വക്കീലിനെ കൊണ്ടു നിര്‍ത്തി എന്റെ കുട്ടിയുടെ കേസ് ഇങ്ങനെ കുഴച്ചു മറിച്ചില്ലേ? നീതി കിട്ടാനുള്ള പോരാട്ടം തുടരും: ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ലെന്നറിഞ്ഞ് മുഖം പൊത്തി പൊട്ടിക്കരഞ്ഞ് സൗമ്യയുടെ മാതാവ് സുമതി
കൊച്ചി: ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ലെന്നറിഞ്ഞ് മുഖം പൊത്തി പൊട്ടിക്കരഞ്ഞ് സൗമ്യയുടെ മാതാവ് സുമതി. നെഞ്ച് പൊട്ടിപ്പോവുന്ന വിധിയെന്നാണ് സൗമ്യയുടെ സുമതി പ്രതികരിച്ചത്. അഭിഭാഷകരുടെ പിഴവ്, സര്‍ക്കാരിന്റെ ഇടപെടലിലുള്ള വീഴ്ചയാണ് വിധി ഇങ്ങനെയായിത്തീരാന്‍ കാരണമെന്ന് സുമതി ആരോപിച്ചു. ഇതിനു പിന്നില്‍ ആരൊക്കെയോ ഉണ്ട് എന്നും സുമതി പറയുന്നു.
നീതി കിട്ടാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഭരണം മാറിയപ്പോള്‍ വക്കീലിനെ മാറ്റി. എന്നാല്‍ ഇതൊന്നും ഞങ്ങളറിഞ്ഞിരുന്നില്ല.
എന്നും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമുമ്ബില്‍ പൊട്ടിക്കരഞ്ഞു. നീതി ലഭിക്കുമെന്നാണ് വിശ്വസിച്ചിരുന്നു. ഗോവിന്ദചാമി പുറത്തിറങ്ങിയാല്‍ ഇനിയും സൗമ്യമാരുണ്ടാകുമെന്നും അയാളെ പോലെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി വനല്‍കിയ അപ്പീലിലാണ് വിധി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍ പ്രതികരിച്ചത്. വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ശിക്ഷ 7 വര്‍ഷമാക്കി മാറ്റി. അങ്ങനെയെങ്കില്‍ ഇനി ഒന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ ഗോവിന്ദച്ചാമി ജയില്‍ മോചിതനാകും.
No comments:
Post a Comment