ഹൂതികള്‍ക്കെതിരായ യുദ്ധം; മൂന്നു ഖത്തര്‍ സൈനികര്‍ യമനില്‍ കൊല്ലപ്പെട്ടു
റിയാദ്: യമനിലെ ഹൂതികള്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യ സൈന്യത്തിലെ മൂന്നു ഖത്തര്‍ സൈനികര്‍ കൊല്ലപ്പെട്ടു. യമനിലെ സൈനിക ഓപറേഷനിടെ നടക്കുന്ന ഖത്തര്‍ സൈനികരുടെ ഏറ്റവും വലിയ ദുരന്തമാണിത്.
യമനില്‍ ഹൂതികള്‍ക്കെതിരെയുള്ള സൈനിക ഓപ്പറേഷനില്‍ പങ്കെടുക്കുന്നതിനടയ്ക്കാണ് ഇവര്‍ വീരമൃത്യു വരിച്ചതെങ്കിലും എങ്ങനെയാണ് ആക്രമണം നടന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന സൈനിക നീക്കത്തില്‍ ഖത്തര്‍ 1000 സൈനികരെയാണ് അയച്ചിട്ടുള്ളത്.
No comments:
Post a Comment